വേദന സംഹാരികളുമായി ഈജിപ്തിലേക്ക് യാത്ര; യുവതിക്ക് വധശിക്ഷ വിധിക്കാന്‍ ഒരുങ്ങി ഈജിപ്ത്‌

വേദനസംഹാരികളുമായി ഈജിത്പ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ബ്രിട്ടിഷ് യുവതിയായ ലോറ പ്ലമ്മെറിനെ അധികൃതര്‍ തടയുകയായിരുന്നു
വേദന സംഹാരികളുമായി ഈജിപ്തിലേക്ക് യാത്ര; യുവതിക്ക് വധശിക്ഷ വിധിക്കാന്‍ ഒരുങ്ങി ഈജിപ്ത്‌

ഭര്‍ത്താവിനുള്ള വേദന സംഹാരികളായ മരുന്നുകള്‍ കൈവശം വെച്ചെന്ന് ആരോപിച്ച് യുവതിയെ വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങി ഈജിപ്ത്. വേദനസംഹാരികളുമായി ഈജിത്പ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ബ്രിട്ടിഷ് യുവതിയായ ലോറ പ്ലമ്മെറിനെ അധികൃതര്‍ തടയുകയായിരുന്നു. 

അഞ്ച് മണിക്കൂറോളം ലോറയെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു. ഇതിന് ശേഷം അറബിയിലെഴുതിയ ഒരു ഡോക്യുമെന്റില്‍ അവരെ കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്തു. ഇതിന് ശേഷം പോകാന്‍ അനുവദിക്കും എന്നായിരുന്നു ലോറയുടെ പ്രതീക്ഷ. എന്നാല്‍ ജയിലിലേക്കായിരുന്നു ലോറയെ അവര്‍ കൊണ്ടുപോയത്. 

25 വനിതകള്‍ക്കൊപ്പമുള്ള സെല്ലിലാണ് ഇപ്പോള്‍ ലോറയെ ഇട്ടിരിക്കുന്നതെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ ധരിച്ച വസ്ത്രമാണ് ലോറ ഇപ്പോഴും ധരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

25 വര്‍ഷം ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ലോറയുടെ സഹോദരന്‍ പറയുന്നു. അനധികൃത മരുന്നു കടത്തിന്റെ പേരിലാണ് ലോറയെ തടവിലാക്കിയിരിക്കുന്നതെന്നാണ് ഈജിപ്തിന്റെ വിശദീകരണം. രാജ്യത്ത് നിരോധിച്ചിരിക്കുന്ന ട്രമാഡോള്‍ എന്ന മരുന്നായിരുന്നു ലോറയുടെ കൈവശം ഉണ്ടായിരുന്നത്. എന്നാലിത് യുകെയില്‍ ഉപയോഗത്തിലിരിക്കുന്ന മരുന്നാണ്. ഈജിപ്തിലെ യുകെ എംബസിയും ലോറയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com