അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ മോഷണം; തൊണ്ടി മുതല്‍ കയ്യോടെ പിടികൂടി പിതാവ് പുത്രന്‍

കള്ളനെ കണ്ടുപിടിക്കാന്‍ തന്നെ ഉദ്ദേശിച്ച് അല്‍ഫോണ്‍സിന്റെ പിതാവ് പുത്രന്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ തൊണ്ടി മുതല്‍ കണ്ടെത്തി
അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ മോഷണം; തൊണ്ടി മുതല്‍ കയ്യോടെ പിടികൂടി പിതാവ് പുത്രന്‍

ആലുവ: ആന കളളന്മാരും ചേന കള്ളന്മാരുമൊക്കെ തിരിച്ചു വരികയാണ്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് തന്നെ ആദ്യ പണി കിട്ടി. അല്‍ഫോണ്‍സും കുടുംബവും ചേര്‍ന്ന് ആശിച്ചു മോഹിച്ചു വളര്‍ത്തിയ വാഴക്കുലയാണ് കള്ളന്‍ കട്ടോണ്ടു പോയത്. 

പക്ഷേ ഈ മോഷണം അങ്ങിനെ വെറുതെ വിടാന്‍ അവര്‍ തയ്യാറായിരുന്നില്ല. കള്ളനെ കണ്ടുപിടിക്കാന്‍ തന്നെ ഉദ്ദേശിച്ച് അല്‍ഫോണ്‍സിന്റെ പിതാവ് പുത്രന്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ തൊണ്ടി മുതല്‍ കണ്ടെത്തി. 

കവലയിലെ പഴക്കടയില്‍ നിന്നുമാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. രണ്ട് പേര്‍ ചേര്‍ന്ന് പൂവന്‍ കൊല കൊണ്ടുവന്ന് വിറ്റെന്നും, പഴുപ്പിക്കുവാന്‍ വെച്ചിരിക്കുകയാണെന്നും കടയുടമ പറഞ്ഞു. പൂവന്‍കുല തുറന്നു കാണിച്ചതോടെ ഇത് വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പുത്രന്‍ പോള്‍ തിരിച്ചറിഞ്ഞു. 

30 കിലോ തൂക്കം വരുന്ന കൊലയായിരുന്നു ഇത്. 900 രൂപ വില വരുന്ന കൊല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്. എന്നാല്‍ പണമൊന്നും വാങ്ങാതെ തന്നെ കട ഉടമ പഴക്കുല അദ്ദേഹത്തിന് തിരികെ നല്‍കി. 

വീടിന് ചുറ്റുമുള്ള സ്ഥലത്തായിരുന്നു അല്‍ഫോണ്‍സ് പുത്രനും കുടുംബാംഗങ്ങളും ചേര്‍ന്ന് ജൈവ വാഴ കൃഷി നടത്തിയത്. മോഷണത്തിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് കുടുംബം പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com