തൊഴിലിടങ്ങളിലെ സമത്വം ഉറപ്പാക്കാന്‍ സ്ത്രീകള്‍ 217 വര്‍ഷങ്ങള്‍ കാത്തിരിക്കണം, വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് 

ശമ്പളത്തിന്റെ കാര്യത്തിലും സ്ഥാനമാനങ്ങളുടെ കാര്യത്തിലും സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ പകുതി നേട്ടമെ ലഭിക്കുന്നൊള്ളു എന്നും 58ശതമാനം സാമ്പത്തിക വിടവ് കാണാന്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍പറയുന്നു
തൊഴിലിടങ്ങളിലെ സമത്വം ഉറപ്പാക്കാന്‍ സ്ത്രീകള്‍ 217 വര്‍ഷങ്ങള്‍ കാത്തിരിക്കണം, വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് 

പുരുഷന്‍മാര്‍ക്കൊപ്പം ശമ്പളവും തൊഴിലിടങ്ങളില്‍ അവര്‍ക്കൊപ്പം പ്രാധാന്യവും ലഭിക്കാനായി സ്ത്രീകള്‍ 217 വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പുതിയ കണ്ടെത്തല്‍. ഒരു പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന ഈ വ്യത്യാസത്തെകുറിച്ചുള്ള ഗവേഷണത്തിന്റെ റിസള്‍ട്ടാണ് ഫോറത്തിന്റെ പുതിയ റിപ്പോര്‍ട്ട്. ശമ്പളത്തിന്റെ കാര്യത്തിലും സ്ഥാനമാനങ്ങളുടെ കാര്യത്തിലും സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ പകുതി നേട്ടമെ ലഭിക്കുന്നൊള്ളു എന്നും 58ശതമാനം സാമ്പത്തിക വിടവ് കാണാന്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
' ലിംഗ സമത്വം ധാര്‍മികവും സാമ്പത്തികവുമായ അനിവാര്യതയാണ്. ചില രാജ്യങ്ങള്‍ ഇത് മനസ്സിലാക്കി പുരോഗമനപരമായ നടപടികളുമായി മുന്നോട്ടുവരുന്നുണ്ട്', റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അസമത്വം ഉയര്‍ത്തികാട്ടിയുള്ള റിപ്പോര്‍ട്ട് ഇത് രണ്ടാം തവണയാണ് സ്വിസ് നോണ്‍ പ്രോഫിറ്റ് സ്ഥാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം, അവര്‍ക്ക് ലഭിക്കുന്ന ശമ്പളം, തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 

വിദ്യാഭ്യാസം, ആരോഗ്യം, ഇക്കണോമിക് ഓപ്പര്‍ച്യൂണിറ്റി, പൊളിറ്റിക്കല്‍ എംപവര്‍മെന്റ് എന്നിവ കണക്കിലെടുക്കുമ്പോള്‍ ഐസ്‌ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, റുവാണ്ട, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് പുരോഗതി കാണിച്ചിട്ടുള്ളത്. യെമന്‍, പാക്കിസ്ഥാന്‍, സിറിയ, ഛാഡ്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് റാങ്കിംഗില്‍ അവസാനം. 

സമത്വത്തില്‍ ഭേദപ്പെട്ട് നില്‍ക്കുന്നത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെന്നും. 13 വര്‍ഷം കൊണ്ട് വിദ്യാഭ്യാസത്തില്‍ നിലനില്‍ക്കുന്ന വിടവ് ഇല്ലാതാക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ യോഗ്യതകളുള്ള വനിതകള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുന്നോട്ടെത്തുന്നുണ്ടെങ്കിലും പല വ്യവസായങ്ങളിലും അവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പ്രവേശനം നേടാനാകുന്നവര്‍ക്ക് മുന്നോട്ടുള്ള പ്രൊമോഷന്‍ പോലുള്ളവ നിഷേധിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com