വേദനകള്‍ മറക്കാന്‍ അവള്‍ കളിക്കൂട്ടുകാരന്റെ കൈപിടിച്ചു; കുഞ്ഞു സോഫിയയുടെ വിവാഹ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു

നവംബറിന്റെ പകുതിയില്‍ അടുത്ത സര്‍ജറി നടക്കാനിരിക്കെയാണ് തന്റെ വിവാഹസ്വപ്‌നത്തെക്കുറിച്ച് സോഫിയ അമ്മയോട് പറഞ്ഞത്
വേദനകള്‍ മറക്കാന്‍ അവള്‍ കളിക്കൂട്ടുകാരന്റെ കൈപിടിച്ചു; കുഞ്ഞു സോഫിയയുടെ വിവാഹ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു

ഞ്ച് വയസാണ് ഈ കുട്ടി മണവാട്ടിയുടെ പ്രായം. തന്റെ സ്‌കൂള്‍ കൂട്ടുകാരന്റെ കൈപിടിക്കുമ്പോള്‍ ഇനിയുള്ള ജീവിതത്തേക്കുറിച്ചൊന്നുമായിരുന്നില്ല ഈ കുട്ടിയുടെ സ്വപ്‌നം. അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഹൃദയ ശസ്ത്രക്രിയയുടെ വേദന മറക്കാന്‍ കുറച്ച് മനോഹരമായ ഓര്‍മകള്‍ കോര്‍ത്ത് വെക്കണം എന്നുമാത്രമായിരുന്നു. സോഫിയ ചിയാപ്പൊലോണ്‍ എന്ന ഈ മാലാഖക്കുഞ്ഞ് പിറന്നുവീണതു തന്നെ വേദനയുടെ ലോകത്തേക്കായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള സോഫിയ തന്റെ അഞ്ച് വര്‍ഷത്തെ ജീവിതത്തില്‍ മൂന്ന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളാണ് നടത്തിയത്. 

നവംബറിന്റെ പകുതിയില്‍ അടുത്ത സര്‍ജറി നടക്കാനിരിക്കെയാണ് തന്റെ വിവാഹസ്വപ്‌നത്തെക്കുറിച്ച് സോഫിയ അമ്മയോട് പറഞ്ഞത്. സ്‌കൂളില്‍ തനിക്ക് ഏറ്റവും പ്രീയപ്പെട്ട ഹന്‍ഡര്‍ ലഫെറീറെയെയാണ് ഇവള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യപ്പെട്ടത്. തന്റെ മകളുടെ ആഗ്രഹം സാധിപ്പിക്കാനായി അമ്മ ക്രിസ്റ്റി സൊമേര്‍സെറ്റ് ചിയാപ്പലോണ്‍ ഹന്‍ഡറിന്റെ അമ്മയുമായി സംസാരിച്ചു. 

തന്റെ കൂട്ടുകാരിയുടെ ആഗ്രഹം അറിഞ്ഞപ്പോള്‍ തന്നെ മണവാളന്റെ വേഷം അണിയാന്‍ അവന്‍ തയാറായി. സോഫിയയെ സന്തോഷിപ്പിക്കാന്‍ എന്ത് ചെയ്യാനും അവന്‍ തയാറാണെന്നാണ് ഹന്‍ഡറിന്റെ അമ്മ ട്രാസി ലഫെറീറെ പറയുന്നത്. അവനുമായി കളിക്കാന്‍ സോഫിയ എപ്പോഴും താല്‍പ്പര്യപ്പെട്ടിരുന്നു. അതുകൊണ്ട് സന്തോഷത്തോടെയാണ് ഹന്‍ഡര്‍ സോഫിയയെ വിവാഹം ചെയ്യുന്നത്. 

ഇരുവരേയും വിവാഹ വേഷത്തില്‍ ഒരുക്കി വീട്ടുകാര്‍ മനോഹരമായ ഫോട്ടോഷൂട്ട് തന്നെ നടത്തി. തന്റെ ആഗ്രഹം സാധിച്ചതിന്റെ എല്ലാ സന്തോഷവും സോഫിയയുടെ മുഖത്തുണ്ട്. മകള്‍ മണവാട്ടിയായി നില്‍ക്കുന്നത് ക്രിസ്റ്റി ദുഖത്തോടെയാണ് നോക്കി നിന്നത്. തന്റെ മകള്‍ മണവാട്ടിയായി അണിഞ്ഞൊരുങ്ങുന്നത് ഇനി കാണാന്‍ സാധിക്കുമോ എന്ന സംശയത്തിലാണ് ഈ അമ്മ. യുഎസിലെ കണക്റ്റികട്ടില്‍ സഹോദരങ്ങള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് സോഫിയ താമസിക്കുന്നത്.

ജനിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സോഫിയയുടെ ശരീരത്ത് ആദ്യമായി വെട്ടിമുറിക്കുന്നത്. പിന്നീട് പലതവണ ഇത് ആവര്‍ത്തിച്ചു. ഭൂമിയില്‍ അവള്‍ക്കായി അനുവദിച്ചിരിക്കുന്ന കാലം വരെ അവളുടെ ഹൃദയത്തില്‍ സര്‍ജറികള്‍ ചെയ്യേണ്ടിവരും. സോഫിയയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്റ്റര്‍മാര്‍. വിവാഹ ഫോട്ടോയിലെ അവളുടെ ചിരികള്‍ നമ്മോട് പറയുന്നുണ്ട് അവള്‍ തിരികെ വരുമെന്ന്. തന്നെ കാത്തിരിക്കുന്ന ഹന്‍ഡറിനു വേണ്ടിയെങ്കിലും കുഞ്ഞ് മാലാഖ തിരിച്ചു വരട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com