ആ ഇരട്ടച്ചങ്കന്‍ ഇവനാണ്; വണ്‍വേ തെറ്റിച്ചുവന്ന ജീപ്പിന് മുന്നില്‍ നെഞ്ചുവിരിച്ച് നിന്നത് ഈ ബോപ്പാല്‍ യുവാവ്

ആ ഇരട്ടച്ചങ്കന്‍ ഇവനാണ്; വണ്‍വേ തെറ്റിച്ചുവന്ന ജീപ്പിന് മുന്നില്‍ നെഞ്ചുവിരിച്ച് നിന്നത് ഈ ബോപ്പാല്‍ യുവാവ്

വണ്‍വേ തെറ്റിച്ചുവന്ന ജീപ്പിന് വഴി കൊടുക്കാതെ വണ്ടിക്ക് മുന്നില്‍ നിലയുറപ്പിച്ച് യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ നിയമം തെറ്റിച്ചുവന്ന വാഹനത്തിന് മുന്നില്‍ നെഞ്ചും വിരിച്ചുനിന്ന ചെറുപ്പക്കാനാണ്. ബോപ്പാല്‍ സ്വദേശിയായ സാഹില്‍ ബാദവ് എന്ന 22 കാരനാണ് നിയമലംഘനത്തിനെതിരേ നിലകൊണ്ട ഈ ഇരട്ടച്ചങ്കന്‍. വണ്‍വേ തെറ്റിച്ചുവന്ന ജീപ്പിന് വഴി കൊടുക്കാതെ വണ്ടിക്ക് മുന്നില്‍ നിലയുറപ്പിച്ച് യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. 

ജീപ്പ് ഡ്രൈവറിന്റെ ഭീഷണിക്ക്മുന്നില്‍ വഴങ്ങാതെ തന്റെ നിലപാടില്‍ ഉറച്ചുനിന്ന സാഹില്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഹീറോ ആണ്. രാജ്യത്തെ യുവാക്കള്‍ക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് സാഹില്‍. വണ്‍വേ തെറ്റിച്ച് എത്തിയ ജീപ്പിനെ എതിരെ വന്ന സാഹില്‍ തന്റെ ബൈക്കുകൊണ്ട് തടയുകയായിരുന്നു. ആദ്യം ജീപ്പിലെ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഭീഷണിയിലൊന്നും വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ ഡ്രൈവര്‍തന്നെ വണ്ടി പിന്നോട്ടെടുത്ത് പോവുകയായിരുന്നു. റോഡില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനത്തായിരുന്നു സംഭവം.

അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് വ്യക്തമായ ബോധ്യമുള്ളതുകൊണ്ട് മാത്രമാണ് അതിനെതിരേ നിലകൊണ്ടതെന്ന് സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സാഹില്‍ പറഞ്ഞു. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് തനിക്ക് പിന്തുണ നല്‍കിക്കൊണ്ട് രംഗത്തെത്തിയതെന്നും ഈ സ്ഥിതി മാറേണ്ടതുണ്ടെന്നും യങ് ഹീറോ വ്യക്തമാക്കി. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും ജീപ് ഡ്രൈവര്‍ അത് അംഗീകരിക്കാന്‍ തയാറാവാതെ തന്നെ ആക്രമിക്കുകയും ചീത്ത പറയുകയുമാണ് ചെയ്തതെന്നും സാഹില്‍ പറഞ്ഞു. എന്തായാലും തനിക്ക് നേരെയുണ്ടായ അതിക്രമത്തെ നിയമപരമായാണ് സാഹില്‍ നേരിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com