ചുവപ്പന്‍ സ്വപ്നം; ചൊവ്വയിലേക്ക് പോകാനായി ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത് ഒരു ലക്ഷത്തില്‍ അധികം ഇന്ത്യക്കാര്‍

അടുത്ത വര്‍ഷം മെയ് അഞ്ചിന് ആരംഭിക്കുന്ന നാസയുടെ ഇന്‍സൈറ്റ് മിഷനിലൂടെയാണ് ചൊവ്വ ഗ്രഹത്തിലേക്ക് പറക്കുന്നത്
ചുവപ്പന്‍ സ്വപ്നം; ചൊവ്വയിലേക്ക് പോകാനായി ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത് ഒരു ലക്ഷത്തില്‍ അധികം ഇന്ത്യക്കാര്‍

ചൊവ്വയിലേക്ക് പോകാന്‍ ടിക്കറ്റും ബുക്ക് ചെയ്ത് യാത്രക്ക് തയാറായി നില്‍ക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള 1,38,899 പേര്‍. അടുത്ത വര്‍ഷം മെയ് അഞ്ചിന് ആരംഭിക്കുന്ന നാസയുടെ ഇന്‍സൈറ്റ് മിഷനിലൂടെയാണ് ചൊവ്വ ഗ്രഹത്തിലേക്ക് പറക്കുന്നത്. യാത്രയ്ക്ക് പേര് നല്‍കിയിരിക്കുന്നവര്‍ക്കായുള്ള ബോര്‍ഡിംഗ് പാസ് ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് നാസ വ്യക്തമാക്കി. 

ചൊവ്വയിലേക്ക് ആളുകളെ കൊണ്ടുപോകാനുള്ള നാസയുടെ മിഷനോട് നിരവധി ഇന്ത്യക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,429807 പേരുകള്‍ നാസയ്ക്ക് ലഭിച്ചു. ചൊവ്വ മിഷനുവേണ്ടി പേര് നല്‍കിയിട്ടുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. 6,76,773 പേരുകള്‍ രജിസ്റ്റര്‍ ചെയ്ത യുഎസാണ് ആദ്യ സ്ഥാനത്ത്. ചൈനയില്‍ നിന്നുള്ള 2,62,752 പേരും മാര്‍സ് മിഷന് തയാറായി നില്‍ക്കുന്നുണ്ട്. 

നാസയുടെ പദ്ധതിയായതിനാല്‍ യുഎസില്‍ നിന്ന് കൂടുതല്‍ പേര്‍ വരുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇത്ര അധികം ആളുകള്‍ ചൊവ്വയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതിന് നാസ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇന്ത്യയുടെ മംഗള്‍യാനിന്റെ വിക്ഷേപണത്തിലൂടെ രാജ്യത്ത് ചൊവ്വ ഗ്രഹത്തോടുള്ള താല്‍പ്പര്യം വര്‍ധിച്ചതാണ് ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്. 

720 ദിവസത്തെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ചൊവ്വ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ മിഷനിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാസ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com