കൂടുതല്‍ കഴിക്കാം, ഭാരവും കുറയ്ക്കാം!
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th November 2017 12:00 AM |
Last Updated: 11th November 2017 05:19 PM | A+A A- |
ശരീരസൗന്ദര്യം സ്വന്തമാക്കാന്‍ ഡയറ്റ് ആരംഭിക്കും, പാതിവഴിയില്‍ ക്ഷമനശിച്ച് ആഹാരക്രമം പഴയതിലേക്ക് തന്നെ നീങ്ങും. ഇതോടെ ശരീരഭാരം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലും. ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും ഭൂരിഭാഗവും. എന്നാല്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ശരീരസൗന്ദര്യം നിലനിര്‍ത്താമെന്നാണെങ്കിലോ? തമാശയല്ല, ഇന്‍സ്റ്റഗ്രാമില്‍ താരമായ 40കാരിയായ നെസ്സാ സ്ഫിയറാണ് ഭക്ഷണവും ശരീരസൗന്ദര്യവും ഒരുപോലെ കൂടെകൂട്ടിയിരിക്കുന്നത്. ഇതൊടെ നെസ്സയുടെ ഫോളോവേഴ്‌സ് 3,60,000കവിഞ്ഞിരിക്കുകയാണ്.
ആരോഗ്യകരമായ ജീവിതരീതി പിന്തുടരുകയും അത് ഇന്‍സ്റ്റാഗ്രാമിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയുമാണ് നെസ്സ ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു ചിത്രത്തോടൊപ്പം ചേര്‍ത്ത അടികുറുപ്പില്‍ നെസ്സ എഴുതിചേര്‍ത്തിരിക്കുന്നത് ഇങ്ങനെയാണ്, 'ഭക്ഷണം നിങ്ങളുടെ സുഹൃത്താണ് ശത്രുവല്ല... പലരും ആഗ്രഹിക്കുന്ന ഫലം ലഭിക്കാത്തതിന് കാരണം വേണ്ടത്ര ഭക്ഷണം കഴികാത്തതുകൊണ്ടാണെന്നത് പലര്‍ക്കും അജ്ഞാതമായ കാര്യമാണ്. ഫിറ്റ്‌നസ് യാത്ര തുടങ്ങുമ്പോള്‍ ദിനചര്യയിലേക്ക് ധാരാളം കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ തുടങ്ങുകയും ചെയ്യും. എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക...ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ ശരീരത്തെ പട്ടിണിയുടെ അവസ്ഥയിലേക്കാണ് വിടുന്നത്. ഇത് നിങ്ങളുടെ മെറ്റബോളിസം കുറയാന്‍ കാരണമാകും. ഇത്തരം നില തുടര്‍ന്നുപോകുന്നവര്‍ക്ക് ഇതൊരു ശീലമാകുകയും പീന്നീട് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചാലും അത് സാധിക്കാതെ വരികയും ചെയ്യും. ഇത്തരം അവസ്ഥയില്‍ എത്തപ്പെടുമ്പോള്‍ അത്ര പെട്ടെന്നൊരു രക്ഷപെടല്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നതായിരിക്കില്ല'.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ നെസ്സ തന്റെ ആഹാര ക്രമവും തിരഞ്ഞെടുക്കേണ്ട ശരിയായ ഭക്ഷണം ഏതെന്നുമെല്ലാം പങ്കുവയ്ക്കുന്നു. കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് എങ്ങനെ പ്രയോജനകരമായിട്ടുണ്ടെന്ന് ചിത്രങ്ങളിലൂടെ നെസ്സ കാണിച്ചുതരും. ശരീരഭാരം കുറയ്ക്കാന്‍ കഠിനമായി വ്യായാമം ആരംഭിച്ചപ്പോള്‍ തന്നെ ഭക്രണക്രമത്തില്‍ താന്‍ മാറ്റം കൊണ്ടുവന്നിരുന്നെന്നും ദിവസവും ആറ് നേരം ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുകയും ഭക്ഷണത്തിലെ കലോറിയുടെ അളവ് 2,000ത്തില്‍ നിന്ന് 2,200 ആയി ഉയര്‍ത്തുകയും ചെയ്‌തെന്നും നെസ്സ ഇന്‍സ്റ്റാഗ്രാമില്‍ പറയുന്നു.
'ഭാരം കുറയ്ക്കുക എന്നത് വളരെയധികം ക്ഷമ ആവശ്യപ്പെടുന്ന ഒന്നാണ്. വളരെയധികം സമയം വേണ്ടിവരും. സ്ഥിരതയൊടെ പിന്തുടര്‍ന്നാല്‍ മാത്രമേ ഫലം ലഭിക്കുകയൊള്ളു. ഭക്ഷണം ഒഴിവാക്കാതിരിക്കുക. കൂടുതല്‍ കഴിക്കുന്നത് കൂടുതല്‍ ഭാരം കുറയുന്നതിനും മികച്ച ലുക്ക് സ്വന്തമാക്കുന്നതിനും അത്യന്താപേക്ഷിതമാണ്', നെസ്സയുടെ വാക്കുകള്‍