ഐ ലവ് യൂ രസ്‌ന, ഐ ആം എ കോംപ്ലാന്‍ ബോയ്... ഇന്നും നിറഞ്ഞുനില്‍ക്കുന്ന കുട്ടി ഡയലോഗുകളും കുട്ടി താരങ്ങളും 

പരസ്യരംഗത്ത് അത്ഭുതപ്പെടുത്തിയ ചില കുട്ടി താരങ്ങളെ ഈ ശിശുദിനത്തില്‍ ഒന്നുകൂടെ കാണാം...
ഐ ലവ് യൂ രസ്‌ന, ഐ ആം എ കോംപ്ലാന്‍ ബോയ്... ഇന്നും നിറഞ്ഞുനില്‍ക്കുന്ന കുട്ടി ഡയലോഗുകളും കുട്ടി താരങ്ങളും 

വലിയ കാര്യങ്ങളിലേക്കെത്തുന്ന കുട്ടി സംഭാഷണങ്ങള്‍ കേട്ടിരിക്കാന്‍ രസമാണ്. പലപ്പോഴും ഓര്‍ത്തിരിക്കുന്നതിലധികവും കുട്ടി ഡയലോഗുകളുമാണ്. വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ പിന്നെ അനുകരണത്തിന്റെ ബഹളമായിരിക്കും. പരസ്യങ്ങളില്‍ വരുന്ന കുഞ്ഞുമുഖങ്ങളാകട്ടെ എന്നും ഓര്‍ത്തിരിക്കുന്ന കുസൃതി ചിരിയില്‍ ഒളിപ്പിക്കുന്നവരും. പരസ്യരംഗത്ത് അത്ഭുതപ്പെടുത്തിയ ചില കുട്ടി താരങ്ങളെ ഈ ശിശുദിനത്തില്‍ ഒന്നുകൂടെ കാണാം... സ്‌ക്രീനില്‍ നിന്ന് മറഞ്ഞിട്ട് ചിലര്‍ ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും മായാത്ത ചില പരസ്യങ്ങള്‍.

ധാരയിലെ ജിലേബി ബോയ്

ഉള്ളില്‍ മഞ്ഞ ബനിയനുമിട്ട് അലസമായി ധരിച്ചിരിക്കുന്ന ഡങ്കറിയില്‍ വീടുവിട്ടിറങ്ങാന്‍ തീരുമാനിച്ച് റെയില്‍വേസ്‌റ്റേഷനിലേക്ക് നടന്നെത്തുന്ന ബബ്ലുവാണ് ധാരയുടെ പരസ്യത്തിലെ താരം. പക്ഷെ ജിലേബിയെന്ന് കേള്‍ക്കുമ്പോള്‍ രാമു കാക്കയുടെകൂടെ തിരിച്ച് വീട്ടിലേക്ക്. പാചക എണ്ണ ധാരയുടെ പരസ്യത്തിലാണ് ഈ കുട്ടികുറുമ്പന്‍ തകര്‍ത്തിരിക്കുന്നത്. 

അമുല്‍ ഗേള്‍

ആള് തീരെ ചെറുതാണെങ്കിലും ആള് മിടുക്കിയാണ്. 1967ല്‍ അമുല്‍ ബ്രാന്‍ഡ് പുറത്തിറക്കിയ മാസ്‌കോട്ടാണ് സംഭവം. പോള്‍ക്കാ ഡോട്ടുകളുള്ള മുട്ടൊപ്പമെത്തുന്ന ഉടുപ്പില്‍ എത്തുമെങ്കിലും ആള് നിസാരക്കാരിയല്ല. ദേശീയതലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങള്‍ പോലും പൊടിക്കൊരു ഹാസ്യം കലര്‍ത്തി ധൈര്യമായി വിളിച്ചുപറയും ഈ കൊച്ചു മിടുക്കി. 


ഐ ആം എ കോംപ്ലാന്‍ ഗേള്‍, ഐ ആം എ കോപ്ലാന്‍ ബോയ്

ആയിഷാ താക്കിയയും ഷാഹിദ് കപൂറും ബോളിവുഡില്‍ ആരാധകരെ സൃഷ്ടിക്കുന്നതിന് മുമ്പേ മിനിസ്‌ക്രീനിലെത്തി ഞെട്ടിച്ചവരാണ്. കോംപ്ലാന്‍ ഹെല്‍ത്ത് ഡ്രിങ്കിന്റെ പരസ്യത്തിലാണ് താരങ്ങള്‍ ബാലതാരങ്ങളായി നിറഞ്ഞാടിയത്. സഹോദരങ്ങളായി അഭിനയിച്ച് ഇവര്‍ പറഞ്ഞ ഡയലോഗ് പറഞ്ഞു നടക്കാത്തവരായി ആരുമുണ്ടാകില്ല, ഐ ആം എ കോംപ്ലാന്‍ ഗേള്‍, ഐ ആം എ കോപ്ലാന്‍ ബോയ്.

ഒരിക്കലും തീരാത്ത പെട്രോളും കൊണ്ട് ഒരു വിരുതന്‍

ടൊയ് കാറുമായി വീടുമുഴുവന്‍ പറന്നു നടക്കുവാണ് ആശാന്‍. വാച്ച്മാന്റെ കഷണ്ടിതലയ്ക്ക് മുകഴിലൂടെയും പട്ടിടെ വാലിലൂടെയും എന്തിന് ഫിഷ്ടാങ്കില്‍ പോലും കാറ് അനായാസമായി ഓടിത്തും. അച്ഛന്റെ കുടവയറില്‍ എത്തിയപ്പോഴാണ് ചോട്ടെ സംഭവം പറയുന്നത്. 'പെട്രോള്‍ തീരുന്നില്ലത്രേ', മാരുതി സുസൂക്കിയുടേതാണ് പരസ്യം.

കാന്‍ഡിമാന്‍ കുസൃതി

അപേക്ഷിക്കാം പക്ഷെ ആജ്ഞാപിക്കരുത്. മരത്തിനടിയില്‍ തണലും കൊണ്ടിരുന്ന് കാന്‍ഡിമാന്‍ കഴിക്കുകയാണ് നമ്മുടെ കഥാനായകന്‍. അപ്പോഴാണ് ഒരാള്‍ കാറുമായി വന്ന് വലിയ ആജ്ഞാപനം. അപ്പോ പിന്നെ പണി കൊടുകാതിരിക്കാന്‍ പറ്റുമോ?

രസ്‌നാ ഗേള്‍

ഐ ലവ് യൂ രസ്‌ന. കാലമെത്ര കഴിഞ്ഞാലും അതിങ്ങനെ നാവിന്‍ തുമ്പില്‍ എത്തും. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയും ഉണ്ട കണ്ണുകളുമായി ഇഷ്ടം പിടിച്ചുപറ്റും ഈ സുന്ദരി. 

മൊതത്തില്‍ സ്‌കൂള്‍ ടൈം

ക്ലാസ്‌വര്‍ക്, ഹോംവര്‍ക്, ക്ലാസ്, കളി, വഴക്ക് കൂട്ടുകാര്‍ അങ്ങനെ സ്‌കൂള്‍ ടൈം ആഘോഷമാക്കുന്നത് സ്‌കൂള്‍ ടൈമിന്റെ ഷൂ ഇട്ടുതന്നെ. ഒന്നല്ല ഒരുപറ്റം കുട്ടി താരങ്ങള്‍ വന്നു പോകും നിമിഷങ്ങള്‍ക്കുള്ളില്‍.

ഒന്നല്ല പത്തുപേര്‍

ഒന്നല്ല പത്തു പേരാണ് നെരന്ന് നില്‍ക്കുന്നത്. വിവിധ വര്‍ണ്ണങ്ങളിലൂള്ള ടൂത്ത്ബ്രഷുമായി വന്ന് അതിന്റെ ഗുണങ്ങളത്രയും വിവരിക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന ചിരി പെട്ടന്നൊന്നും മറന്നുകളയാന്‍ പറ്റില്ല. 

മഞ്ഞകിളി

അടുക്കളയില്‍ പൂരി ഉണ്ടാക്കുന്ന മണമടിച്ചപ്പോഴെ കുട്ടികുറുമ്പന്‍ കട്ടിലേന്ന് എണ്ണീറ്റ് ചാടിമറിഞ്ഞെത്തി. 

അനിയത്തിയെ വീഴ്ത്തിയാല്‍ പിന്നെ ചോദിക്കണ്ടേ?
അനിയത്തിമാരെ തള്ളിയിട്ടിട്ട് ഓടുന്ന വീരന്‍മാരായ ചേട്ടന്‍മാര്‍ക്ക് അപവാദമാണ് സര്‍ഫ് എക്‌സല്‍ പരസ്യത്തിലെ ആക്ഷന്‍ ഹീറോ. ഇത്ര ക്യൂട്ടായ അനിയത്തിയെ കിട്ടിയാന്‍ പിന്നെ ചേട്ടനെന്ത് ചെയ്യാനാല്ലേ. എന്തായാലും രണ്ടുപേരും ചേര്‍ന്ന് ചെളിയില്‍ കളിച്ചങ്ങ് തകര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com