അമ്പട പെട്രോള്‍ കള്ളാ... ബൈക്കുകളില്‍ നിന്ന് പെട്രോള്‍ ഊറ്റിക്കുടിക്കുന്ന കുരങ്ങന്‍ പിടിയില്‍

ബൈക്കുകളില്‍ നിന്ന് സ്ഥിരമായി പെട്രോള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് പെട്രോളിനോട് ആസക്തിയുള്ള കുരങ്ങനെ തിരിച്ചറിഞ്ഞത്
അമ്പട പെട്രോള്‍ കള്ളാ... ബൈക്കുകളില്‍ നിന്ന് പെട്രോള്‍ ഊറ്റിക്കുടിക്കുന്ന കുരങ്ങന്‍ പിടിയില്‍

പാനിപത്; കുരങ്ങന്‍മാര്‍ വലിയ കുസൃതികളാണ്. മനുഷ്യരെ അനുകരിക്കാനും സാധനങ്ങള്‍ തട്ടിപ്പറിച്ചുകൊണ്ടുപോകാനുമെല്ലാം അവര്‍ ബഹു കേമന്‍മാരാണ്. എന്നാല്‍ പെട്രോള്‍ ഊറ്റിക്കുടിക്കുന്ന കുരങ്ങന്‍മാരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഹരിയാനയിലെ പാനിപത്തിലാണ് പെട്രോള്‍ കുടിയനായ കുരങ്ങനെ കണ്ടെത്തിയത്. ബൈക്കുകളില്‍ നിന്ന് സ്ഥിരമായി പെട്രോള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് പെട്രോളിനോട് ആസക്തിയുള്ള കുരങ്ങനെ തിരിച്ചറിഞ്ഞത്. 

ബൈക്കുകളുടെ സമീപത്ത് വന്നിരുന്ന പെട്രോള്‍ ടാങ്കില്‍ നിന്നുള്ള വാല്‍വ് വലിച്ചൂരി അതിലൂടെയാണ് പെട്രോള്‍ ഊറ്റിക്കുടിച്ചിരുന്നത്. വയര്‍ നിറയുവോളം കുടിച്ചതിന് ശേഷം കുരങ്ങന്‍ സ്ഥലം കാലിയാക്കും. ബൈക്കില്‍ ബാക്കിയുള്ള പെട്രോള്‍ പുറത്തേക്ക് ഒഴുകിപ്പോകുകയും ചെയ്യും. നാട്ടുകാര്‍ പിടികൂടിയ പെട്രോള്‍ കള്ളന്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ സംരക്ഷണത്തിലാണ്. 

പക്ഷേ വാഴപ്പഴവും മറ്റും കൊടുത്തിട്ടും കുട്ടിക്കുരങ്ങന്റെ ബഹളം അവസാനിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പെട്രോള്‍ തന്നെയാണ് ഇവിടെയും കൊടുക്കുന്നത്. പഴ വര്‍ഗങ്ങളോ ധാന്യങ്ങളോ കൊടുത്താല്‍ അവ ഭക്ഷിക്കാന്‍ കുരങ്ങന്‍ തയാറാവുന്നില്ല. എന്തായാലും കുരങ്ങന്റെ പെട്രോള്‍ മോഷണത്തിന്റെ വീഡിയോ ഇതിനോടകം വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com