ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ കിടയ്ക്കക്കടിയില്‍ മുതല

ഉത്തര്‍പ്രദേശിലെ നന്വാ ഗ്രാമത്തില്‍ തന്റെ വീടിന്റെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം രാത്രി 12 മണിക്ക് ഞെട്ടിയുണര്‍ന്നപ്പോള്‍ തന്റെ കിടയ്ക്കക്കടില്‍ ഒരു മുതലയാണ് കിടക്കുന്നത്.
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ കിടയ്ക്കക്കടിയില്‍ മുതല

ഉറങ്ങുന്നതിന് മുന്‍പ് തന്റെ കിടയ്ക്കക്കുള്ളില്‍ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാന്‍ ഹര്‍ പ്രസാദ് എന്ന കര്‍ഷകന്‍ ഇനിയൊരിക്കലും മറക്കില്ല. സാധാരണത്തെ പോലെ പല്ലിയെയോ പാറ്റയെയോ ഒന്നുമല്ല ഇദ്ദേഹം ഭയക്കുന്നത്. ഏകദേശം തന്റെ അത്ര തന്നെ വലുപ്പമുള്ള മുതലയെയാണ്. രണ്ടുദിവസം മുന്‍പ് ഹര്‍ പ്രസാദ് ഉറങ്ങിയത് ഒരു മുതലയ്‌ക്കൊപ്പമാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ..!

ഉത്തര്‍പ്രദേശിലെ നന്വാ ഗ്രാമത്തില്‍ തന്റെ വീടിന്റെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം രാത്രി 12 മണിക്ക് ഞെട്ടിയുണര്‍ന്നപ്പോള്‍ തന്റെ കിടയ്ക്കക്കടില്‍ ഒരു മുതലയാണ് കിടക്കുന്നത്. നായ്ക്കളുടെ ശക്തമായ കുര കേട്ടാണ് ഇദ്ദേഹം ഉണരുന്നത്. 

'എഴുന്നേറ്റ് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ നായ്ക്കള്‍ ഞാന്‍ കിടക്കുന്നിടത്തേക്ക് നോക്കി കുരച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റും നോക്കിയപ്പോള്‍ കണ്ടത് മുതലയെ. ഭയം മൂലം ധൈര്യമെല്ലാം ചോര്‍ന്നു പോയി, പക്ഷേ, സഹായത്തിനായി ഉറക്കെ നിലവിളിക്കാന്‍ തന്നെ തീരുമാനിച്ചു'- ഹര്‍ പ്രസാദ് പറഞ്ഞു.

ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടെത്തിയ ഗ്രാമവാസികളെല്ലാം ചേര്‍ന്ന് മുതലയെ പിടിച്ച് കെട്ടുകയായിരുന്നു. നേരം വെളുത്തപ്പോള്‍ ഫോറസ്റ്റ് റേഞ്ചര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ മുതലയെ ഗ്രാമത്തില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെയുള്ള കനാലില്‍ കൊണ്ടു വിട്ടു. രണ്ട് വയസ് പ്രായമുള്ള മുതലയുടെ വലുപ്പം രണ്ട് അടിയായിരുന്നു. ഇത് കനാലിലൂടെ നീന്തി ഗ്രാമത്തിലെത്തിയതായിരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com