ഒടുവില്‍ ബാര്‍ബി ഹിജാബ് ധരിച്ചു, ഇബ്തിഹാജിയുടെ രൂപത്തില്‍ 

ലോകത്തിന് പ്രചോദനം നല്‍കിയ വനിതകളെ മുന്‍ നിര്‍ത്തി പുറത്തിറക്കുന്ന ഷേരോ വിഭാഗത്തിലാണ് ഹിജാബ് ധരിച്ച ബാര്‍ബി
ഒടുവില്‍ ബാര്‍ബി ഹിജാബ് ധരിച്ചു, ഇബ്തിഹാജിയുടെ രൂപത്തില്‍ 

60 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി ബാര്‍ബി ഹിജാബ് ധരിച്ചു. ഒളിംപിക്‌സ് ഫെന്‍സര്‍ ഇബ്തിഹാജ് മുഹമ്മദാണ് ആദ്യമായി ഹിജാബ് ധരിച്ചെത്തുന്ന ബാര്‍ബിയാവുന്നത്. 

ലോകത്തിന് പ്രചോദനം നല്‍കിയ വനിതകളെ മുന്‍ നിര്‍ത്തി പുറത്തിറക്കുന്ന ഷേരോ വിഭാഗത്തിലാണ് ഹിജാബ് ധരിച്ച ബാര്‍ബി ഇബ്തിഹാജിന്റെ രൂപത്തിലെത്തുന്നത്. 

ഹിജാബ് ധരിച്ച് ഒളിംപിക്‌സില്‍ മത്സരിക്കാനെത്തിയ ആദ്യ അമേരിക്കക്കാരിയായിരുന്നു ഇബ്തിഹാജ്. റിയോയില്‍ എത്തിയ ഇബ്തിഹാജി വെങ്കലവും സ്വന്തമാക്കിയായിരുന്നു മടങ്ങിയത്. അടുത്ത വര്‍ഷം മുതലായിരിക്കും ഹിജാബ് ധരിച്ച ബാര്‍ബി വിപണിയിലെത്തുക. 

ഗ്ലാമര്‍ മാഗസിനിന്റെ വിമണ്‍ ഓഫ് ദി ഇയര്‍ പരിപാടിയിലായിരുന്നു ഹിജാബ് ധരിച്ച് ബാര്‍ബിയെ വിപണിയില്‍ എത്തിക്കും എന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നത്. കുട്ടിക്കാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുകയാണ് എന്നായിരുന്നു ഇബ്തിഹാജിന്റെ പ്രതികരണം.  ഹിജാബ് അണിഞ്ഞ ബാര്‍ബിയുമൊത്ത് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ കളിക്കുമെന്നോര്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുന്നതായും ഇബ്തിഹാജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com