പ്രണയം മുതല്‍ കലഹങ്ങള്‍ വരെ; ഭാര്യയുമൊത്തുള്ള നിമിഷങ്ങളെ ചിത്രങ്ങളാക്കി കലാകാരന്‍ 

വണ്‍ ഓഫ് ദോസ് ഡെയ്‌സ് എന്ന് പേര് നല്‍കിയിരിക്കുന്ന യഹൂദയുടെ പുതിയ സീരീസിലുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെയും ഭാര്യ മായയുടെയും ദൈനംദിന ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രണയം മുതല്‍ കലഹങ്ങള്‍ വരെ; ഭാര്യയുമൊത്തുള്ള നിമിഷങ്ങളെ ചിത്രങ്ങളാക്കി കലാകാരന്‍ 

റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്നവര്‍ക്കും ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവര്‍ക്കും യഹൂദാ അഡി ഡെവിറിന്റെ ഈ ചിത്രങ്ങളുമായി അവരുടെ ജീവിതനിമിഷങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയും. കാരക്റ്റര്‍ ഡിസൈനറാണ് ഇസ്‌റയേല്‍ നഗരമായ ടെല്‍ അവിവ് സ്വദേശി യഹൂദാ. വണ്‍ ഓഫ് ദോസ് ഡെയ്‌സ് എന്ന് പേര് നല്‍കിയിരിക്കുന്ന യഹൂദയുടെ പുതിയ സീരീസിലുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെയും ഭാര്യ മായയുടെയും ദൈനംദിന ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രണയനിമിഷങ്ങള്‍ മുതല്‍ വിഷമസമയങ്ങളിലെ കരുതല്‍ വരെ ചിത്രങ്ങളില്‍ കാണാം. വീടിന്റെ എല്ലാ മൂലയിലും കാണുന്ന ഭാര്യയുടെ മുടി, യാത്രകളില്‍ തന്നെ തലയണയാക്കുന്ന ഭാര്യ, പുറത്തുപോകാന്‍ എന്നും താമസിച്ചിറങ്ങുക, ഭാര്യ നല്‍ക്കുന്ന മാന്ത്രിക സ്പര്‍ശം എന്നിങ്ങനെ തങ്ങള്‍ക്കിടയിലെ ബന്ധത്തെ ഉറപ്പിച്ചുനിര്‍ത്തുന്ന എല്ലാ ചെറു നിമിഷങ്ങളും യഹൂദ കലാസൃഷിടിയാക്കി മാറ്റിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com