അശ്ലീല സൈറ്റുകള്‍ തിരയുന്നവര്‍ ജാഗ്രതൈ !  ആപ്പുമായി ബനാറസ് ഹിന്ദു സര്‍വകലാശാല 

"ഹര ഹര മഹാദേവ" എന്നു പേരിട്ടിരിക്കുന്ന ആപ്പ് ആറു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല
അശ്ലീല സൈറ്റുകള്‍ തിരയുന്നവര്‍ ജാഗ്രതൈ !  ആപ്പുമായി ബനാറസ് ഹിന്ദു സര്‍വകലാശാല 

വാരാണസി : ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ അശ്ലീല സൈറ്റുകള്‍ വരുന്നത് തടയാന്‍ പുതിയ ആപ്പ് വരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഓഫ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആപ്പിന് പിന്നില്‍. "ഹര ഹര മഹാദേവ" എന്നു പേരിട്ടിരിക്കുന്ന ആപ്പ് ആറു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ബനാറസ് ഹിന്ദു സര്‍വകലാശാല ന്യൂറോളജി വിഭാഗം തലവന്‍ ഡോ. വിജയ് നാഥ് മിശ്ര അറിയിച്ചു. 

ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുമ്പോള്‍, അശ്ലീല സൈറ്റുകള്‍ അടക്കം നിരവധി അനാവശ്യ സൈറ്റുകള്‍ ഉയര്‍ന്നുവരിക പതിവാണ്. എന്നാല്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന വെബ്‌സൈറ്റ് ബ്ലോക്കര്‍, ഇന്റര്‍നെറ്റ് ഫില്‍ട്ടര്‍ സര്‍വീസ് എന്നിവ വഴി, അശ്ലീല സൈറ്റുകള്‍ കടന്നുവരുമെന്ന ഭയമില്ലാതെ നെറ്റ് സര്‍ഫ് ചെയ്യാനാകും. ഇതിനായി തങ്ങളുടെ ആപ്പ് ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ഡോ. വിജയ് നാഥ് മിശ്ര പറഞ്ഞു. 

പോണോഗ്രാഫി, വയലന്‍സ്, അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയത് തുടങ്ങിയവ തടയാനാകുന്ന തരത്തിലാണ് "ഹര ഹര മഹാദേവ" എന്ന ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പിന് 3800 ഓളം തിരിച്ചറിയപ്പെടാത്ത സൈറ്റുകള്‍ തടയാനാകും. സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ആപ്പിന്റെ ശേഷി പിന്നീട് കൂടുതല്‍ മെച്ചപ്പെടുത്തും. ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പിന്നീട് അശ്ലീല സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഹിന്ദു ഭക്തിഗാനങ്ങളാകും കേള്‍ക്കുക. മറ്റ് മതങ്ങളുടെ ഭക്തിഗാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നുവരികയാണെന്നും ഡോ. വിജയ് നാഥ് മിശ്ര വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com