തന്നോടൊപ്പം സെക്‌സിന് വഴങ്ങുക ; അല്ലെങ്കില്‍ തോല്‍പ്പിക്കുമെന്ന് ടീച്ചറുടെ ഭീഷണി 

40 ഓളം കുട്ടികളെയാണ് ടീച്ചര്‍ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിച്ചത്. ഒടുവില്‍ ടീച്ചര്‍ പിടിയിലായി 
തന്നോടൊപ്പം സെക്‌സിന് വഴങ്ങുക ; അല്ലെങ്കില്‍ തോല്‍പ്പിക്കുമെന്ന് ടീച്ചറുടെ ഭീഷണി 

മെഡലിന്‍ : തന്നോടൊപ്പം ലൈംഗികവേഴ്ചയ്ക്ക് കുട്ടികളെ ക്ഷണിച്ച് അധ്യാപിക. 40കാരിയും വിവാഹിതയുമായ ടീച്ചറാണ് 16 വയസ്സുള്ള കുട്ടികളെ തന്നോടൊപ്പം സെക്‌സിന് നിര്‍ബന്ധിച്ചത്. ഇതിന് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്നും ടീച്ചര്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി സ്‌കൂളിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 

യോകസ്റ്റ എം എന്ന ടീച്ചറാണ് കുട്ടികളെ നിര്‍ബന്ധപൂര്‍വും സെക്‌സിന് വിധേയയാക്കികൊണ്ടിരുന്നത്. 2016 ജനുവരിയ്ക്കും ഏപ്രിലിനും ഇടയിലായിരുന്നു സംഭവം. പഠനത്തില്‍ സഹായിക്കാനാണ് എന്ന് വ്യക്തമാക്കി 16 വയസ്സുള്ള 40 ഓളം കുട്ടികളുടെ മൊബൈല്‍ നമ്പര്‍ ടീച്ചര്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മൊബൈലിലേക്ക് ഇവര്‍ വിവിധ പോസിലുള്ള നൂറുകണക്കിന് സ്വന്തം നഗ്ന ഫോട്ടോകള്‍ അയയ്ക്കുകയും, സെക്‌സ് ചെയ്യുന്നതിനായി ഫ്‌ലാറ്റിലേക്ക്‌ ക്ഷണിക്കുകയുമായിരുന്നു. 

ഫ്‌ലാറ്റില്‍ വരാന്‍ വിസമ്മതിക്കുന്നവരെ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ടീച്ചറുടെ ഭീഷണി ഭയന്ന് ഫഌറ്റിലെത്തുന്ന വിദ്യാര്‍ത്ഥികളുമായി കാമപൂര്‍ത്തി വരികയായിരുന്നു ടീച്ചറുടെ ഹോബി. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്തായിരുന്നു ടീച്ചര്‍ വിദ്യാര്‍ത്ഥികളെ ക്ഷണിച്ചിരുന്നത്. എന്നാല്‍ ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ യാദൃശ്ചികമായി പരിശോധിച്ചതോടെയാണ് ടീച്ചറുടെ തനിനിറം പുറത്താകുന്നത്. 

തുടര്‍ന്ന് ഇവര്‍ പൊലീസ് പിടിയിലായി. ടീച്ചര്‍ അറസ്റ്റിലായതിന് പിന്നാലെ ഒരു വിദ്യാര്‍ത്ഥി ടീച്ചറുടെ നഗ്നഫോട്ടോകള്‍ ഇന്റര്‍നെറ്റിലിടുകയും ചെയ്തു. ടീച്ചര്‍ക്കെതിരെ ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കാമപൂര്‍ത്തീകരണത്തിന് കൊച്ചുകുട്ടികളെ ഉപയോഗിച്ച ടീച്ചര്‍ 40 വര്‍ഷത്തോളം അഴിയെണ്ണേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com