ഉപേക്ഷിച്ചു പോയ ഉടമസ്ഥനു വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായി; ഒറ്റപ്പെട്ടതിന്റെ ദുഃഖത്തില്‍ നായ 'ഹൃദയം പൊട്ടി' മരിച്ചു

പ്രീയപ്പെട്ടവര്‍ കൂടെയില്ലാത്തതിന്റെ ദുഃഖവും പേറിയാണ് കഴിഞ്ഞ ഒരു മാസം നൂബെ വിയാജെറ എന്ന നായ ജീവിച്ചത്
ഉപേക്ഷിച്ചു പോയ ഉടമസ്ഥനു വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായി; ഒറ്റപ്പെട്ടതിന്റെ ദുഃഖത്തില്‍ നായ 'ഹൃദയം പൊട്ടി' മരിച്ചു

ടമസ്ഥര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതിന്റെ വിഷമത്തില്‍ നായ 'ഹൃദയം പൊട്ടി' മരിച്ചു. പ്രീയപ്പെട്ടവര്‍ കൂടെയില്ലാത്തതിന്റെ ദുഃഖവും പേറിയാണ് കഴിഞ്ഞ ഒരു മാസം നൂബെ വിയാജെറ എന്ന നായ ജീവിച്ചത്. എന്നാല്‍ തന്റെ വേദനയെ മറികടക്കാനാവാതെ അവള്‍ ജീവന്‍ വെടിയുകയായിരുന്നു. 

കൊളംബിയയിലെ ബുകാരമംഗയ്ക്ക് സമീപമുള്ള പലാനെഗ്രൊ വിമാനത്താവളത്തില്‍ ഒരു മാസം മുന്‍പാണ് പട്ടിയെ കാണുന്നത്. അന്നു മുതല്‍ തന്നെ തനിച്ചാക്കിപ്പോയവര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഇവള്‍. എന്നെങ്കിലും തന്റെ പ്രീയപ്പെട്ടവരെ കണ്ടുമുട്ടാനാവും എന്ന വിശ്വാസത്തിലാണ് നായക്കുട്ടി ടെര്‍മിനലിന് സമീപം ചുറ്റിത്തിരിഞ്ഞത്. വിമാനത്താവളത്തില്‍ വരുന്നവരെ മണത്തുനോക്കി അവള്‍ തന്റെ ഉടമയെ അന്വേഷിച്ചുകൊണ്ടേയിരുന്നു. തളരുമ്പോള്‍ ടെര്‍മിനലിന്റെ മൂലയില്‍ പോയി കിടക്കും. 

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും നായക്ക് ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ അത് കഴിക്കാന്‍ അവള്‍ തയാറായില്ല. ഒറ്റപ്പെട്ടതിന്റെ ദുഃഖത്തിനൊപ്പം ഭക്ഷണം കഴിക്കാത്തതും നായയെ കൂടുതല്‍ ക്ഷീണിതയാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ നായയെക്കുറിച്ച് മൃഗ സംരക്ഷണ സംഘത്തെ അറിയിക്കുകയായിരുന്നു. നായയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും തീര്‍ത്തും അവശയാവുകയായിരുന്നു. ആരോഗ്യവതിയായിരുന്ന നായ പിന്നീട് എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാതെയായിപ്പോവുകയായിരുന്നു. പ്രീയപ്പെട്ടവര്‍ ഉപേക്ഷിച്ചതിന്റെ ദുഃഖത്തിലാണ് രണ്ട് വയസില്‍ താഴെ മാത്രം പ്രായമുള്ള നായക്കുട്ടി ഹൃദയം പൊട്ടി മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com