ഭാര്യയില്ലാതെ മക്കളുമായി പുറത്തുപോകാന്‍ 88ശതമാനം അച്ഛന്‍മാര്‍ക്കും ധൈര്യം പോര 

സര്‍വെയുടെ ഫലമായി 70 ശതമാനം അച്ഛന്‍മാരും മക്കളോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാനായി മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നവരാണ്.
ഭാര്യയില്ലാതെ മക്കളുമായി പുറത്തുപോകാന്‍ 88ശതമാനം അച്ഛന്‍മാര്‍ക്കും ധൈര്യം പോര 

ഇന്ത്യയില്‍ മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ പുരുഷന്‍മാര്‍ തങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗം പേര്‍ക്കും അത് ഒറ്റയ്ക്ക് വഹിക്കാന്‍ കഴിയില്ലെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 4,800ഓളം പിതാക്കന്‍മാരില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. സര്‍വെയുടെ ഫലമായി 70 ശതമാനം അച്ഛന്‍മാരും മക്കളോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാനായി മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നവരാണ്. ഇതിനായി പലരും ജോലി ആവശ്യങ്ങള്‍ക്കായി വേണ്ടിവരുന്ന യാത്രകള്‍പോലും മാറ്റിവയ്ക്കുന്നു. കുറഞ്ഞത് 65ശതമാനം പിതാക്കന്‍മാരും രണ്ട് മണൂക്കൂറോ അതില്‍ അധികമോ കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ ശ്രമിക്കുന്നവരാണ്. 

മക്കളെ അനുസരണശീലം പഠിപ്പിക്കുക, സ്‌കൂളിലേ വര്‍ക്കുകള്‍ ചെയ്യാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പുരുഷന്‍മാര്‍ പിന്നിലാണെന്നാണ് പഠനം വിലയിരുത്തുന്നത്. ഭാര്യയില്ലാതെ മക്കളോടൊപ്പം പുറത്തുപോകാന്‍ 88ശതമാനം അച്ഛന്‍മാരും തയ്യാറല്ല. 12 ശതമാനം പിതാക്കള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധൈര്യം കാണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com