ബാറിലേക്ക് പോയ രണ്ട് സുമോ ഗുസ്തിക്കാര്‍, പിന്നെ അടിയോടടി

ബിയര്‍ ബോട്ടില്‍, ഐസ്, ആഷ്ട്രേ, മൈക്രോ ഫോണ്‍, കരോക്കയുടെ റിമോട്ട് കണ്‍ട്രോള്‍ എന്നിവയായിരുന്നു ബാറിനുള്ളിലെ അവരുടെ ആയുധങ്ങള്‍
ബാറിലേക്ക് പോയ രണ്ട് സുമോ ഗുസ്തിക്കാര്‍, പിന്നെ അടിയോടടി

രണ്ട് സുമോ ഗുസ്തിക്കാര്‍ ബാറിലേക്ക് പോയ കഥയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പരക്കുന്നത്. ബിയര്‍ ബോട്ടില്‍, ഐസ്, ആഷ്ട്രേ, മൈക്രോ ഫോണ്‍, കരോക്കയുടെ റിമോട്ട് കണ്‍ട്രോള്‍ എന്നിവയായിരുന്നു ബാറിനുള്ളിലെ അവരുടെ ആയുധങ്ങള്‍. 

ഗ്രാന്‍ഡ് സുമോ ചാമ്പ്യനായ മംഗോളിയന്‍ ഹരുമാഫുജി, മറ്റൊരു ജൂനിയര്‍ സുമോ ഗുസ്തിക്കാരനായ താകാനോയ്വ എന്നിവര്‍ തമ്മിലായിരുന്നു ബാറിനുള്ളിലെ അങ്കം. എന്നാല്‍ തന്റെ കൈ മാത്രം ഉപയോഗിച്ചാണ് താകാനോയ്വെ നേരിട്ടതെന്നാണ് ഹരമാഫുജിയുടെ വിശദീകരണം. 

സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടന്നുവരികയാണ്. തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന താകാനോയ്വയെ ഗുണദോഷിച്ച് നേരെയാക്കാനുള്ള ഹരമാഫുജിയുടെ ശ്രമമാണ് ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നതെന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റൊരു സുമോ ഗുസ്തിക്കാരനായ ഹക്കുഹോ താകാനോയ്വയുടെ ചിന്താഗതിയിലെ പ്രശ്‌നങ്ങളെ വിമര്‍ശിച്ചതാണ് ബാറിനുള്ളിലെ അടിപിടിയില്‍ കലാശിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. 

നിങ്ങളുടെ കാലം അവസാനിച്ചു എന്ന് പറഞ്ഞ് താകാനോയ്വ ഹരമാഫുജിയെ പ്രകോപിപ്പിച്ചിരുന്നതായും പറയുന്നു. നിയന്ത്രണം വിട്ട ഹരമാഫുജി ബിയര്‍ ബോട്ടില്‍ എടുത്ത് താകാനോയ്വയുടെ തലയ്ക്കടിച്ച് കൂട്ടപ്പൊരിച്ചിലിന് തുടക്കമിടുകയായിരുന്നു. ഒന്നും രണ്ടുമല്ല, 20-30 തവണയായിരുന്നു താകാനോയ്വയുടെ തലയ്ക്കിടിച്ചത്. താകാനോയ്വ തലയില്‍ കൈവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കില്‍ ഹരമാഫുജി വിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com