പ്രശസ്തമായ ആ ചിത്രങ്ങള്‍ വീണ്ടും പകര്‍ത്തി; രസമുള്ള ചില കുസൃതികളോടെ; യുഎസ് ദമ്പതികളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ കാണാം...

യാത്രക്കാരായ ബ്ലോഗെഴുത്തുകാരും മോഡലുകളുമെല്ലാം റിസോര്‍ട്ടിന്റെ മനോഹരമായ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 
പ്രശസ്തമായ ആ ചിത്രങ്ങള്‍ വീണ്ടും പകര്‍ത്തി; രസമുള്ള ചില കുസൃതികളോടെ; യുഎസ് ദമ്പതികളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ കാണാം...

നിരവധി മോഡലുകളും ചലച്ചിത്ര താരങ്ങളും ഫോട്ടോഷൂട്ട് നടത്താനെത്തുന്ന റിസോര്‍ട്ടില്‍ പുതുതായി എന്ത് ചെയ്യാം എന്ന ചിന്തയില്‍ നിന്നാണ് ഈ യുഎസ് ദമ്പതികളുടെ രസകരമായ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഉടലെടുക്കുന്നത്. അങ്ങനെ ജേയ്‌സണ്‍ ഒ ഗില്‍ബര്‍ട്ടും ഭാര്യ ചാന്ദ്‌ലര്‍ ഹോളിബ്രോക്കും ഹണിമൂണ്‍ ആഘോഷിക്കാന്‍ ബ്രസീലിലെ സതേണ്‍ കോസ്റ്റിലെ പോണ്‍ടാ ഡസ് ഗാന്‍ചോസ് എന്ന റിസോര്‍ട്ടിലെത്തി.

ബ്രസീലിലെ ഏറെ പ്രസിദ്ധമായ റിസോര്‍ട്ടിന്റെ ഇന്‍സ്റ്റഗ്രാം ഒഫീഷ്യല്‍ പേജിന് 60000 ഫോളോവേഴ്‌സ് ആണുള്ളത്. 5000ത്തില്‍ അധികം കാവ്യത്മകമായ ചിത്രങ്ങളും. യാത്രക്കാരായ ബ്ലോഗെഴുത്തുകാരും മോഡലുകളുമെല്ലാം റിസോര്‍ട്ടിന്റെ മനോഹരമായ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

മുന്‍പ് അവിടെ വന്നവരെടുത്ത ചിത്രങ്ങളെല്ലാം വീണ്ടും സൃഷ്ടിക്കുക എന്നതായിരുന്നു ഗില്‍ബര്‍ട്ടിന്റെയും ഹോളിബ്രോക്കിന്റെയും ലക്ഷ്യം. 'ഞങ്ങളുടെ ഹണിമൂണ്‍ റിസോര്‍ട്ട് ബ്രസീലിലെ ഒരു ഹോട്ട്‌സ്‌പോട്ട് ആണെന്ന് ചാന്ദ്‌ലര്‍ പറയുകയുണ്ടായി. അപ്പോള്‍ ഞങ്ങളുടേതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെ ഞങ്ങളുടെ വളരെ വിലയേറിയ ഹണിമൂണ്‍ ആഘോഷവേളയില്‍ റിസോര്‍ട്ടിലെ പഴയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ വീണ്ടും സൃഷ്ടിക്കുകയായിരുന്നു'- ജെയ്‌സണ്‍ ഗില്‍ബര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 

മോഡുകളുടെ ചിത്രങ്ങളാണ് ദമ്പതികള്‍ പുനര്‍ജീവിപ്പിച്ചിട്ടുള്ളത്. തികച്ചും ഫെമിനിന്‍ ആയിട്ടുള്ള ഷോട്ടുകള്‍ ഈ ദമ്പതികള്‍ ഒരുപോലെ അനുകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജെയ്‌സണിന്റെ ചിത്രങ്ങള്‍ നിങ്ങളെ ശെരിക്കും ചിരിപ്പിക്കുക തന്നെ ചെയ്യും. രസകരമായ കമന്റുകളശാണ് ഇരുവര്‍ക്കും ഇന്‍സ്റ്റഗ്രാമിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും ചാന്ദ്‌ലറിന്റെയും ജെയ്‌സണിന്റെയും ഇന്‍സ്റ്റഗ്രാം ഫോട്ടോ സീരീസ് കാണാം... 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com