പ്രായം ഒന്നിനും തടസമല്ല; ഈ 89കാരിയുടെ ആഹ്ലാദഭരിതമായ ചിത്രങ്ങള്‍ നോക്കൂ..

തീര്‍ത്തും വ്യത്യസ്തവും രസകരവുമായ ഇവരുടെ സെല്‍ഫ് പോര്‍ട്‌റൈറ്റുകളിലേക്ക് രണ്ടാമതൊന്നുകൂടി നോക്കാത്തവരുണ്ടാകില്ല.
പ്രായം ഒന്നിനും തടസമല്ല; ഈ 89കാരിയുടെ ആഹ്ലാദഭരിതമായ ചിത്രങ്ങള്‍ നോക്കൂ..

സാങ്കേതികവിദ്യയുടെ ഉപയോഗം മുഴുവന്‍ ചെറുപ്പക്കാര്‍ക്ക് മാത്രമാണെന്നാണ് അധികം ആളുകളുടെയും വിചാരം. എന്നാല്‍ ഈ ജാപ്പനീസ് മുത്തശ്ശി ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അതില്‍ നിന്നും മാറി ചിന്തിക്കും. 17 വര്‍ഷങ്ങളോളമായി ഇവര്‍ സ്വന്തം ചിത്രങ്ങള്‍ എടുത്ത് അത് വ്യത്യസ്തമായ രീതിയില്‍ എഡിറ്റ് ചെയ്യുകയാണ്. തീര്‍ത്തും വ്യത്യസ്തവും രസകരവുമായ ഇവരുടെ സെല്‍ഫ് പോര്‍ട്‌റൈറ്റുകളിലേക്ക് രണ്ടാമതൊന്നുകൂടി നോക്കാത്തവരുണ്ടാകില്ല.

എന്നാല്‍ ഈ മുത്തശ്ശി ചെറുപ്പം മുതലേ ഫോട്ടോഗ്രഫി അഭ്യസിച്ചു പോരുന്നു എന്നൊന്നും കരുതിയേക്കരുത്. തന്റെ 72മത്തെ വയസിലാണ് ഇവര്‍ ഫോട്ടോയെടുക്കാനും അത് എഡിറ്റ് ചെയ്യാനുമൊക്കെ പഠിക്കുന്നതു തന്നെ. അതും മുത്തശ്ശിയുടെ മകന്‍ നടത്തുന്ന ഫോട്ടോഗ്രഫി ബിഗിനേഴ്‌സ് കോഴ്‌സില്‍ നിന്ന്. തനിക്ക് ഈ വിഷയത്തില്‍ ഇത്രയും അഭിനിവേശം ഉണ്ടായിരുന്നെന്ന കാര്യം അറിയാതെ പോയെന്നാണ് ഈ ഓള്‍ഡ് ഫോട്ടോഗ്രഫര്‍ പറയുന്നത്.

ഈ കഴിവ് വശത്താക്കിയതില്‍ പിന്നെ വളരെ രസകരവും ഹാസ്യത്മകവുമായ തന്റെ തന്നെ ഫോട്ടോയെടുത്ത് അത് എഡിറ്റ് ചെയ്യുകയാണ് ഈ മുത്തശ്ശിയുടെ പരിപാടി. ഈ ഫോട്ടോയെല്ലാം വെച്ച് പത്ത് വര്‍ഷം മുന്‍പ് ഒരു സോളോ എക്‌സിബിഷനും ഇവര്‍ നടത്തി. സ്വന്തം ജന്‍മനഗരമായ കുമാമോട്ടോയില്‍ വെച്ച് നടത്തിയ എക്‌സിബിഷന്റെ പേര് 'അസോബോക്‌നേ' എന്നായിരുന്നു. 'ലെറ്റ്‌സ് പ്ലേ' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. 
പുതിയ എന്തെങ്കിലും കാര്യം പരീക്ഷിക്കാന്‍ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രായമായി എന്ന് തോന്നി ഉള്‍വലിയാറുണ്ടോ.. എങ്കില്‍ മാറി ചിന്തിക്കൂ... പ്രായം ഒരിക്കലും ഒന്നിനും തടസമാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com