മാനിനെ മുലയൂട്ടുന്ന ഈ രാജസ്ഥാനി യുവതിയോട് ബഹുമാനമല്ലാതെ പിന്നെന്താണ്..! വികാസ് ഖന്നയുടെ ട്വീറ്റ്

ഈ ഒരൊറ്റ ചിത്രത്തിലൂടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അസാധാരമായ ബന്ധത്തിന്റെ കഥ പറയുകയാണ് ഖന്ന.
മാനിനെ മുലയൂട്ടുന്ന ഈ രാജസ്ഥാനി യുവതിയോട് ബഹുമാനമല്ലാതെ പിന്നെന്താണ്..! വികാസ് ഖന്നയുടെ ട്വീറ്റ്

വര്‍ണ്ണാഭമായ പരമ്പരാഗത വേഷങ്ങളോടു കൂടിയ യുവതി ഒരു മാന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ പേരുകേട്ട ചീഫ് ഷെഫ് ആയ വികാസ് ഖന്നയാണ് ഭിഷ്‌ണോയ് വിഭാഗത്തില്‍പ്പെട്ട യുവതിയുടെയും മാന്‍ കുഞ്ഞിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അസാധാരമായ ബന്ധത്തിന്റെ കഥ പറയുകയാണ് ഖന്ന.

രാജസ്ഥാനിലെ ഭിഷ്‌ണോയ് എന്ന പ്രത്യക വിഭാഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ നിന്നുമെടുത്ത ചിത്രം ഖന്ന ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമാണ് പോസ്റ്റ് ചെയ്തത്. 'മനുഷ്യരാശിയുടെ ഏറ്റവും ഭംഗിയുടെ കാര്യം അനുകമ്പയാണ്' ഖന്ന യുവതിയുടെ ചിത്രത്തിനൊപ്പം എഴുതി. #highrespect #belovedIndia എന്നീ ഹാഷ് ടാഗുകളോടുകൂടിയുമാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഖന്നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ചുരുങ്ങിയ സമയം കൊണ്ട് ലഭിച്ചത് 15000 ലൈക്കുകളാണ്.

ഇതുമാത്രമല്ല, രാജസ്ഥാനിലെ അനേകം അവശരായ മാന്‍കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ മുലയൂട്ടിയിട്ടുണ്ടെന്ന് ഭിഷ്‌ണോയി യുവതി ഖന്നയോട് പറഞ്ഞു. മൃഗങ്ങളോടും പ്രകൃതിയോടും കാണിക്കുന്ന അതിയായ അനുകമ്പയുടെയും സ്‌നേഹത്തിന്റെയും കാര്യത്തില്‍ പേരുകേട്ടവരാണ് ഭിഷ്‌ണോയ് ജനത. ഭൂമിയിലെ എല്ലാ ജീവചാലങ്ങളെയും ഒരുപോലെ പരിചരിക്കുന്ന ഈ മതവിഭാഗത്തിന് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരു ജമ്പേശ്വര്‍ എന്നയാണ് തുടക്കമിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com