ഏകാന്തത ഭാവന വളര്‍ത്തും; ഏകാന്തത ആഘോഷിക്കുന്നവര്‍ക്ക് സര്‍ഗശേഷി കൂടും

ആഘോഷങ്ങളില്‍ നിന്നെല്ലാം മാറി ഒറ്റയ്ക്കിരിക്കുന്നവര്‍ക്ക് സര്‍ഗ്ഗാത്മകത വര്‍ധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്
ഏകാന്തത ഭാവന വളര്‍ത്തും; ഏകാന്തത ആഘോഷിക്കുന്നവര്‍ക്ക് സര്‍ഗശേഷി കൂടും

മൂഹത്തിലെ ആഘോഷങ്ങളില്‍ നിന്നെല്ലാം മാറി ഒറ്റയ്ക്കിരിക്കുന്നവര്‍ക്ക് സര്‍ഗ്ഗാത്മകത വര്‍ധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. നിരവധി കാരണങ്ങള്‍ കൊണ്ട് കൂട്ടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരുണ്ട്. ഇത്തരത്തിലുള്ളവര്‍ക്കുള്ള ഗുണങ്ങളും ദോഷങ്ങളും മനസിലാക്കുന്നതിനായി യുഎസിലെ യൂണിവേഴ്‌സിറ്റി അറ്റ് ബഫല്ലോയിലുള്ള ജൂലി ബൗകര്‍ നടത്തിയ പഠനത്തിലാണ് ഏകാന്തത മനുഷ്യനെ ക്രിയേറ്റീവാക്കുമെന്ന് കണ്ടെത്തിയത്. 

ചില ആളുകള്‍ സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത് പേടികൊണ്ടാണ്. ഭീരുക്കളാണ്‌ ഇത്തരത്തില്‍ സമൂഹത്തില്‍ നിന്ന് നീങ്ങി നില്‍ക്കുന്നത്. സമൂഹവുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കാത്തവരും ഇത്തരത്തില്‍ അകന്നു നില്‍ക്കാറുണ്ട്. എന്നാല്‍ ചില ആളുകള്‍ ഏകാന്തതയ്ക്ക് വേണ്ടി മാത്രമായിരിക്കും കൂട്ടങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഇത്തരത്തിലുള്ളവര്‍ ഒറ്റയ്ക്ക് സമയം ചെലവാക്കാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്. വായിക്കുകയോ കംപ്യൂട്ടറില്‍ ജോലി ചെയ്യുകയോ ചെയ്യാനായിരിക്കും അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുക. 

ഇത്തരത്തിലുള്ളവര്‍ ഒരു സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരിക്കില്ല. എന്നാല്‍ പേടികൊണ്ടും മറ്റും സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നവരെപ്പോലെ ആയിരിക്കില്ല അവര്‍. സാമൂഹികമല്ലാത്ത ഇത്തരത്തിലുള്ളവരില്‍ നിന്ന് മോശമായ പ്രതികരണങ്ങളുണ്ടാകില്ല. എന്നാല്‍ ഇവര്‍ വളരെ സര്‍ഗാത്മക ശേഷിയുള്ളവരായിരിക്കും. സാമൂഹികമല്ലാത്ത യുവാക്കള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഒറ്റയ്ക്കിരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ സാമൂഹ്യവിരുദ്ധരായിരിക്കില്ലെന്നും ബൗകര്‍ വ്യക്തമാക്കി. 

മറ്റുള്ളവരുമായി അധികം സംവദാക്കാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണ് ഇവര്‍ക്കുണ്ടാവുക. അതിനാല്‍ ബാക്കി സമയം ഏകാന്തത ആഘോഷിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സര്‍ഗാത്മകമായി ചിന്തിക്കാനും പുതിയ ആശയങ്ങള്‍ വളര്‍ത്തിയെടുക്കാനും ഏകാന്ത ജീവികള്‍ക്ക് സാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ പേടികൊണ്ട് സമൂഹത്തില്‍ നിന്ന് നീങ്ങി നില്‍ക്കുന്നത് ക്രിയേറ്റിവിറ്റിയെ മോശമായി ബാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com