ജയില്‍ പോലൊരു റെസ്റ്റോറന്റ് 'ഫുഡ് ക്രൈം'  

കൈവിലങ്ങും ഇലക്ട്രിക് കസേരകളും ഉള്‍പ്പെടെ കുറ്റവാളികള്‍ക്ക് നല്‍കുന്നതുപോലുള്ള നമ്പറുകള്‍ വരെ റെസ്റ്റോറന്റിലെത്തുന്നവര്‍ക്ക് നല്‍കികൊണ്ടാണ് ഇവിടെ ജയില്‍ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത്. 
ജയില്‍ പോലൊരു റെസ്റ്റോറന്റ് 'ഫുഡ് ക്രൈം'  

ഈജിപ്തില്‍ ജയിലിന്റെ മാതൃകയില്‍ റെസ്റ്റോറന്റോ? അത്ഭുതപ്പെടേണ്ട സംഭവം സത്യമാണ്. ഈജിപ്തിലെ മണ്‍സൂറയില്‍ 'ഫുഡ് ക്രൈം' എന്ന പേരിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. കൈവിലങ്ങും ഇലക്ട്രിക് കസേരകളും ഉള്‍പ്പെടെ കുറ്റവാളികള്‍ക്ക് നല്‍കുന്നതുപോലുള്ള നമ്പറുകള്‍ വരെ റെസ്റ്റോറന്റിലെത്തുന്നവര്‍ക്ക് നല്‍കികൊണ്ടാണ് ഇവിടെ ജയില്‍ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത്. 

സാധാരണയായി എല്ലാവരും പിന്തുടരുന്ന ആശയത്തില്‍ തന്നെ സ്വീകരിക്കാന്‍ താത്പര്യമില്ലാതിരുന്നതിനാലാണ് ഇത്തരത്തില്‍ പുതിയ ഐഡിയ കിട്ടിയപ്പോള്‍ പരീക്ഷിച്ചതെന്ന് റെസ്റ്റോറന്റ് ഉടമ വാലീബ് നയിം പറഞ്ഞു. തീം അടിസ്ഥാനത്തിലാണ് റെസ്റ്റോറന്റ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും മിതമായ വിലയാണ് ഭക്ഷണങ്ങള്‍ക്ക് ഇട്ടിട്ടുള്ളതെന്നും ഏറ്റവും വിലകൂടിയ സാന്‍വിച്ചിന് 15 പൗണ്ട് (ഏകദേശം 1285രൂപ) മാത്രമാണ് വിലയെന്നും നയിം പറഞ്ഞു. 

തന്റെ റെസ്റ്റോറന്റ് ആശയത്തെ ഈജിപ്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേര്‍ത്ത് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരോട് നയിം എതിര്‍ക്കുന്നു. തന്റെ ഉദ്ദേശം അത്തരത്തിലൊന്നായിരുന്നില്ലെന്നും യഥാര്‍ത്ഥ ജയിലുകളുമായൊ അവിടെ നടക്കുന്ന സംഭവങ്ങളുമായൊ തന്റെ റെസ്‌റ്റോറന്റ് ആശയത്തിന് എന്തെങ്കിലും ബന്ധമുളളതായി കരുതുന്നില്ലെന്നും നയിം പറയുന്നു. എന്തായാലും വ്യത്യസ്തമായ ആശയത്തില്‍ ഒരുക്കിയിരിക്കുന്ന റെസ്റ്റോറന്റ് വളരെ പ്രശ്‌സ്തമായികഴിഞ്ഞു.

ഇവിടേക്കെത്തുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ആശയം ഏറ്റവും പ്രിയങ്കരമായി മാറിയിരിക്കുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന വളരെ ഗൗരവം നിറഞ്ഞ അന്തരീക്ഷത്തെ ഇത്തരത്തില്‍ ചിട്ടപ്പെടുത്താമെന്ന് കരുതിയിരുന്നില്ലെന്നും ഫുഡ് ക്രൈം വളരെയധികം ഇഷ്ടപ്പെട്ടു എന്നും ഇവിടെയെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com