അച്ഛന് ഫോട്ടോഗ്രാഫി ഭ്രാന്തായാല്‍ മക്കള്‍ എന്തൊക്കെ അനുഭവിക്കണം? പറക്കമുറ്റാത്ത കുഞ്ഞുകള്‍ അതെല്ലാം സഹിക്കുകയാണ്

ഫ്രിഡ്ജിനുള്ളില്‍ ഇരുത്തിയും, മുകളിലേക്കെറിഞ്ഞുമെല്ലാം അവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു
അച്ഛന് ഫോട്ടോഗ്രാഫി ഭ്രാന്തായാല്‍ മക്കള്‍ എന്തൊക്കെ അനുഭവിക്കണം? പറക്കമുറ്റാത്ത കുഞ്ഞുകള്‍ അതെല്ലാം സഹിക്കുകയാണ്

ഡിഎസ്എല്‍ആര്‍ ഉള്ള സുഹൃത്തുക്കള്‍ക്ക് പ്രത്യേക പരിഗണനയായിരിക്കും ഒരു കൂട്ടുകെട്ടില്‍. അതിന്റെ കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ?  എന്നാലിവിടെ ഫോട്ടോഗ്രാഫി ഭ്രാന്ത് പിടികൂടിയ ഒരു അച്ഛനെ കൊണ്ടുള്ള ശല്യം സഹിക്ക വയ്യാതായിരിക്കുകയാണ് രണ്ട് മക്കള്‍ക്ക്‌.

പിച്ചവെച്ച് നടന്നു തുടങ്ങുന്ന സമയമായിട്ടേ ഉള്ളു ഇരുവരും. പക്ഷേ അച്ഛന്‍ ഇവരെ വെച്ച് ഫോട്ടോഗ്രാഫി പരീക്ഷണങ്ങളോട് പരീക്ഷണം തന്നെ. പക്ഷേ ഈ പരീക്ഷണങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് കീഴടക്കുന്നത്. 

കുറച്ച് ബുദ്ധിമുട്ടുണ്ടെങ്കിലും അച്ഛന്റെ ഫോട്ടോഗ്രാഫി ഭ്രാന്തിന് കൂടെ നില്‍ക്കുകയാണ് രണ്ട് പേരും. ഫ്രിഡ്ജിനുള്ളില്‍ ഇരുത്തിയും, മുകളിലേക്കെറിഞ്ഞുമെല്ലാം അവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com