ഹിമമനുഷ്യനായി ഇനിയും കാത്തിരിക്കേണ്ട, അതൊരു ഇല്ലാക്കഥയാണെന്ന് ഗവേഷകര്‍

പരിശോധനയെതുടര്‍ന്ന് ഇതുവരെ കണ്ടെത്തിയ 9 ഹിമമനുഷ്യന്റെ സാംപിളുകളില്‍ എട്ടെണ്ണം ഹിമാലയന്‍ കരടിയുടേതും ഒരെണ്ണം നായയുടേതുമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 
ഹിമമനുഷ്യനായി ഇനിയും കാത്തിരിക്കേണ്ട, അതൊരു ഇല്ലാക്കഥയാണെന്ന് ഗവേഷകര്‍

യതി അഥവാ ഹിമമനുഷ്യന്‍ എന്നൊരു ജീവി ഭൂലോകത്തില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പുതുതായി പ്രസിദ്ധീകരിച്ച ഒരു ജനിതക ഗവേഷണം. ഹിമമനുഷ്യന്റെതെന്ന് പറയപ്പെടുന്ന മ്യൂസിയത്തിലും സ്വകാര്യവ്യക്തികളുടെ ശേഖരണത്തിലുമുണ്ടായിരുന്ന ഇവയുടെ ശരീരഭാഗങ്ങളുടെ സാംപിളുകള്‍ പരിശോധിച്ചാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയത്. എല്ല്, പല്ല്, തൊലി, മുടി തുടങ്ങിയവയുടെ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയെതുടര്‍ന്ന് ഇതുവരെ കണ്ടെത്തിയ 9 ഹിമമനുഷ്യന്റെ സാംപിളുകളില്‍ എട്ടെണ്ണം ഹിമാലയന്‍ കരടിയുടേതും ഒരെണ്ണം നായയുടേതുമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

സിംഗപ്പൂരിലെ നയാംഗ് സാങ്കേതിക സര്‍വകലാശാലയിലെ ബയോളജിസ്റ്റായ ചാര്‍ലോട് ലിന്‍ക്വിസ്റ്റാണ് ഗവേഷണത്തിന് നേതൃത്തം നല്‍കിയത്. ലിന്‍ക്വിസ്റ്റ് ഗവേഷണം നടത്തിയിരുന്ന 120,000വര്‍ഷം പഴക്കമുള്ള പോളാര്‍ കരടിയകളുമായി ഹിമമനുഷ്യന്റെ സാംപിളുകള്‍ക്ക് ജനിതക സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ഇദ്ദേഹത്തെ സമീപിച്ചത്. ഇതാണ് ഈ വിഷയത്തില്‍ തനിക്ക് താല്‍പര്യമുണ്ടായതിന് പിന്നിലെ കാരണമെന്ന് ഗവേഷണം പ്രസിദ്ധീകരിച്ച ശേഷം ലിന്‍ഗ്വിസ്റ്റ് പറഞ്ഞു. 

ടിബറ്റ്, ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഹിമമനുഷ്യന്റെതെന്ന് കരുതിയിരുന്ന സാംപിളുകള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു. ഇവയുടെ ഡിഎന്‍എയും കോശങ്ങളിലെ ജനിതക ഘടകങ്ങളും പരിശോദിച്ചു. സമാനമായി ഇതേ സ്ഥലത്തുനിന്നുതന്നെ ബ്ലാക്ക്, ബ്ലൗണ്‍, പോളാര്‍ തുടങ്ങിയ ഇനത്തില്‍പെട്ട കരടികളുടെയും സാംപിളുകള്‍ ശേഖരിച്ച് സമാന പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ പരിശോധനകള്‍ക്കൊടുവില്‍ യഥാര്‍ത്ഥത്തില്‍ യതി എന്നൊരു ജീവി ഇല്ലെന്ന കണ്ടെത്തലിലേക്ക് ഗവേഷകര്‍ എത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com