ലോകത്തിന്റെ വികൃത മുഖം പുറത്തുവരാന്‍ അധികമൊന്നും വേണ്ട, ഒരു സ്ത്രീയുടെ ഷേവ് ചെയ്യാത്ത, രോമങ്ങളോടു കൂടിയ കാലുകള്‍ കണ്ടാല്‍ മതി. അഡിഡാസിന്റെ പരസ്യത്തില്‍ രോമങ്ങളോട് കൂടിയ കാലുകളുമായി പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ തനിക്ക് നേരെ പീഡന ഭീഷണികള്‍ വരികയാണെന്നാണ് സ്വീഡിഷ് മോഡലായ അര്വിദാ ബൈസ്ത്രോം വെളിപ്പെടുത്തുന്നത്.
അഡിഡാസിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തനിക്ക് നേരെ മോശം കമന്റുകളും, പീഡിപ്പിക്കുമെന്ന ഭീഷണി സന്ദേശങ്ങളുമാണ് വരുന്നതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ സ്വീഡിഷ് മോഡല്‍ പറയുന്നു. ഒരു അവകാശവും ഇല്ലാതെ എങ്ങിനെ ഈ ലോകത്ത് ജീവിക്കാനാവും എന്നതിനെ കുറിച്ച് ചിന്തിക്കന്‍ കൂടി സാധിക്കില്ലെന്നും, കാലിലെ രോമങ്ങളെ വിമര്‍ശിച്ചവരെ ചൂണ്ടി അവര്‍ ചോദിക്കുന്നു.
അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ യുടൂബില്‍ കണ്ടത്. എല്ലാവരിലും അറപ്പുളവാക്കുന്നതാണ് വീഡിയോയിലെ സ്വീഡിഷ് മോഡലിന്റെ രൂപമെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. വൃത്തികെട്ട സ്ത്രിത്വവാദിയാണ് രോമാവൃതയായ അവരെന്നുമെല്ലാമാണ് വരുന്ന മറ്റ് കമന്റുകള്‍.
എന്നാല്‍, ഇത് അവളുടെ ശരീരമാണ്. അവളുടെ ശരീരം എങ്ങിനെ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് അവളാണെന്നും ചൂണ്ടിക്കാട്ടി സ്വീഡിഷ് മോഡലിനെ പിന്തുണച്ചും ഒരു കൂട്ടം മുന്നോട്ടുവരുന്നുണ്ട്.
അസാധാരണമായ ആശയങ്ങളും, വ്യത്യസ്തതയുമുള്ള അര്വിദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ അഡിഡാസ് പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ