പൂവാലന്മരെ കൊണ്ട് സഹികെട്ടാല്‍ എന്തു ചെയ്യും? ഈ പെണ്‍കുട്ടി അവരെയെല്ലാം സെല്‍ഫിയിലാക്കി, ലോകം കാണട്ടെ

സെപ്തംബര്‍ മാസം മുഴുവന്‍ തന്നെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ പൂവാലന്മാര്‍ക്കൊപ്പമുള്ള സെല്‍ഫിയെടുത്തായിരുന്നു ഇവരുടെ വികൃത മുഖം പെണ്‍കുട്ടി ലോകത്തെ കാട്ടിക്കൊടുത്തത്
പൂവാലന്മരെ കൊണ്ട് സഹികെട്ടാല്‍ എന്തു ചെയ്യും? ഈ പെണ്‍കുട്ടി അവരെയെല്ലാം സെല്‍ഫിയിലാക്കി, ലോകം കാണട്ടെ

പൂവാലന്മാരുടെ ശല്യം സഹിക്കാന്‍ വയ്യാതെയായാല്‍ എന്തു ചെയ്യും? എത്ര ശക്തമായി പ്രതികരിച്ചാലും പിന്നാലെ കൂടുന്നവരെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുപാട് പരാതി പറയാനുണ്ടാകും. ഇവിടെ അങ്ങിനെ കുറേ പൂവാലന്മാരുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ ചുട്ട മറുപടി കൊടുക്കാന്‍ ഒരു വഴി കണ്ടെത്തി നോവ ജന്‍സ്മ എന്ന വിദ്യാര്‍ഥി. 

സെപ്തംബര്‍ മാസം മുഴുവന്‍ തന്നെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ പൂവാലന്മാര്‍ക്കൊപ്പമുള്ള സെല്‍ഫിയെടുത്തായിരുന്നു ഇവരുടെ വികൃത മുഖം പെണ്‍കുട്ടി ലോകത്തെ കാട്ടിക്കൊടുത്തത്. 

പൂവാലന്മാര്‍ക്കൊപ്പമുള്ള സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതിന് ഒപ്പം ഈ പൂവാലന്മാര്‍ പറഞ്ഞ മോശം വാക്കുകളും പെണ്‍കുട്ടി ഫോട്ടോയ്‌ക്കൊപ്പം ചേര്‍ക്കുന്നുണ്ട്. 

ഡിയര്‍ കാറ്റ്‌കോളേഴ്‌സ് എന്ന് പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പേജ് തുറന്നായിരുന്നു സെപ്തംബര്‍ മാസം മുഴുവന്‍ പകര്‍ത്തിയ സെല്‍ഫികള്‍ പെണ്‍കുട്ടി ലോകത്തെ കാണിച്ചത്. 

2018 ജനുവരി ഒന്നുമുതല്‍ പൂവാലന്മാര്‍ക്ക് നിയമപരമായ ശിക്ഷ വിധിക്കാന്‍ ഒരുങ്ങുകയാണ് നെതര്‍ലാന്‍ഡ്. ജന്‍സ്മയുടെ സെല്‍ഫികള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണെങ്കില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പൂവാലന്മാര്‍ക്ക് പൂട്ടുവീഴും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com