മുഹറം ആഘോഷം വേണ്ടെന്ന് വെച്ചു;  പണം ഹിന്ദുവായ യുവാവിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് നല്‍കി മുസ്ലീം വിഭാഗം

ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയുടെ കാന്‍സര്‍ ചെലവിനായി മുഹറം ആഘോഷത്തിനായി നീക്കി വെച്ചിരുന്ന പണം നല്‍കി
മുഹറം ആഘോഷം വേണ്ടെന്ന് വെച്ചു;  പണം ഹിന്ദുവായ യുവാവിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് നല്‍കി മുസ്ലീം വിഭാഗം

മുഹറം ആഘോഷം അവര്‍ വേണ്ടെന്ന് വെച്ചു. പകരം ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയുടെ കാന്‍സര്‍ ചികിത്സയ്ക്കായി മുഹറം ആഘോഷത്തിനായി നീക്കി വെച്ചിരുന്ന പണം നല്‍കി. ബംഗാളിലെ കറാഗ്പൂരിലായിരുന്നു സംഭവം. 

സമാജ് സംഘ ക്ലബായിരുന്നു കരാഗ്പൂരിലെ മുഹറം ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇപ്രാവശ്യം ആഘോഷം വേണ്ടെന്ന് വെച്ച് അബിര്‍ ബുനിയ എന്ന വ്യക്തിയുടെ കാന്‍സര്‍ ചികിത്സയ്ക്കായി 50000 രൂപ പിരിച്ചെടുത്ത് നല്‍കുകയായിരുന്നു. 

എല്ലുകളിലെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് ഉള്‍പ്പെടെ 12 ലക്ഷം രൂപയാണ് കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിവരുന്നത്. മുഹറം എല്ലാ വര്‍ഷവും ആഘോഷിക്കാം. ഇപ്പോള്‍ പ്രാധാന്യം അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കുക എന്നതിനാണെന്നും അവിടുത്തെ മുസ്ലീം വിഭാഗം പറയുന്നു. 

ഇവിടുത്തെ ഇമാമും പണം പ്ിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്റെ രോഗം മാറുമോ എന്ന് വ്യക്തമല്ല. പക്ഷെ നാട്ടുകാര്‍ എനിക്ക് വേണ്ടി ചെയ്തത് ഹൃദയത്തില്‍ തൊടുന്നതായിരുന്നു എന്ന് ബുനിയ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com