കാറിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; അമ്മയ്ക്കും കുഞ്ഞിനും ഇനി സൗജന്യ യാത്ര

കുഞ്ഞിനും അമ്മയ്ക്കും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ് ഓല കമ്പനി
കാറിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; അമ്മയ്ക്കും കുഞ്ഞിനും ഇനി സൗജന്യ യാത്ര

പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്താന്‍ കാറില്‍ പാഞ്ഞു പോവുകയായിരുന്നു എങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ യുവതി കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിനും അമ്മയ്ക്കും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ് ഓല കമ്പനി ഇപ്പോള്‍. 

ഒക്ടോബര്‍ രണ്ടിന് രാത്രിയായിരുന്നു സംഭവം. ഒക്ടോബര്‍ 24നായിരുന്നു ഡോക്ടര്‍മാര്‍ ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടെന്ന് വേദന വന്നതോടെ ആശുപത്രിയിലേക്ക് പോകാന്‍ കാര്‍ വിളിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 

പിന്നീട് ആശുപത്രിയില്‍ നിന്നും ഡിസ്റ്റാര്‍ജ് ചെയ്തതിന് ശേഷം അതേ കാര്‍ ഡ്രൈവറെ തന്നെയാണ് ഓല ഇവരെ വീട്ടിലെത്തിക്കാനായി അയച്ചത്. 

ഈ വര്‍ഷം ആദ്യം സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അന്ന് അജീവനാന്ദ വിമാന യാത്രയായിരുന്നു കുഞ്ഞിന് ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com