ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷ യാചിച്ച് റഷ്യക്കാരന്‍; സഹായത്തിന് സുഷമയെത്തി

റഷ്യ ഇന്ത്യയുടെ അടുത്ത സുഹൃത്താണ്. ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടും എന്നായിരുന്നു സുഷമ ട്വീറ്റ് ചെയ്തത്
ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷ യാചിച്ച് റഷ്യക്കാരന്‍; സഹായത്തിന് സുഷമയെത്തി

തൊപ്പി നീട്ടിയായിരുന്നു ക്ഷേത്രത്തിന് മുന്നിലിരുന്ന് റഷ്യന്‍ യുവാവ് ഭിക്ഷയാചിച്ചത്. എടിഎം കാര്‍ഡ് ബ്ലോക്ക് ആയതോടെ തമിഴ്‌നാട് കാണാന്‍ എത്തിയ റഷ്യന്‍ യുവാവ് എവാഞ്ചലിന്‍ വലഞ്ഞത് കുറച്ചൊന്നുമായിരുന്നില്ല. 

വേറെ വഴിയില്ലാതെ വന്നപ്പോള്‍ കാഞ്ചീപുരത്തെ ഒരു ക്ഷേത്രത്തിന് മുന്നിലിരുന്ന് ഭിക്ഷ യാചിച്ചു. പന്തികേട് തോന്നിയ പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെ സംഭവം വാര്‍ത്തകളിലും നിറഞ്ഞു. ഇപ്പോള്‍ ഇയാള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 

റഷ്യ ഇന്ത്യയുടെ അടുത്ത സുഹൃത്താണ്. ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടും എന്നായിരുന്നു സുഷമ ട്വീറ്റ് ചെയ്തത്. എന്നാല്‍ റഷ്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഇവാഞ്ചലിനെ ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോള്‍ എടുത്തില്ലെന്ന് അവര്‍ പറയുന്നു. 

ഇന്ത്യന്‍ രൂപയിലേക്ക് പണം മാറ്റിയതിന് ശേഷം ഇത് എടുക്കുന്നതിനായി ഇവാഞ്ചലിന്‍ എടിഎമ്മില്‍ എത്തിയപ്പോഴാണ് കാര്‍ഡ് ബ്ലോക്കാവുന്നത്. ഒക്ടോബര്‍ എട്ടിനായിരുന്നു ഇവാഞ്ചലിന്‍ ഇന്ത്യയില്‍ എത്തിയത്. ക്ഷേത്രങ്ങളും ശില്‍പ്പങ്ങളും കാണാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് കാഞ്ചീപുരത്തെത്തുകയായിരുന്നു. 

പണവും നഷ്ടപ്പെട്ട് ഭാഷയറിയാതെ വലയുകയും ചെയ്ത് എത്തിപ്പെട്ട ക്ഷേത്രത്തിന് മുന്നില്‍ കുറേ പേര്‍ ഭിക്ഷ യാചിക്കുന്നത് കണ്ടാണ് ഇവാഞ്ചലിനും ആ വഴി പരീക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com