ശ്ലോകം ചൊല്ലിയത് തെറ്റിയതിന് മുസ്ലീം ഗായകനെ കൊലപ്പെടുത്തി; ഗ്രാമത്തില്‍ നിന്നും മുസ്ലീങ്ങള്‍ പലായനം ചെയ്യുന്നു

അഹ്മദ് ഖാന്‍ ശ്ലോകം ചൊല്ലവെ ഇതില്‍ ക്ഷേത്രം പൂജാരി മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും, ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു
ശ്ലോകം ചൊല്ലിയത് തെറ്റിയതിന് മുസ്ലീം ഗായകനെ കൊലപ്പെടുത്തി; ഗ്രാമത്തില്‍ നിന്നും മുസ്ലീങ്ങള്‍ പലായനം ചെയ്യുന്നു

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ഒരു മുസ്ലീം പാട്ടുകാരന്‍ കൊല്ലപ്പെട്ടത്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഈ നാടോടി ഗായകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. ഇന്ന് ഈ ഗ്രാമത്തില്‍ നിന്നും നൂറ് കണക്കിന് മുസ്ലീം ജനങ്ങള്‍ പലായനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. 

രാജസ്ഥാനിലെ തന്തല്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഇരുന്നൂറിലധികം മുസ്ലീംങ്ങള്‍ ഇതുവരെ ഇവിടെ നിന്നും പലായനം ചെയ്തതായാണ് കണക്കുകള്‍. പാക്കിസ്ഥാനുമായ അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് ഇത്. ഇവിടെ സെപ്തംബര്‍ 27നായിരുന്നു നാടോടി ഗായകന്‍ കൊല്ലപ്പെടുന്നത്. 

ശ്ലോകം ചൊല്ലുന്നതില്‍ വരുത്തിയ പിഴവിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാരി ഇയാള്‍ക്കെതിരെ പരാതി നല്‍കി. ഇതിനെ പിന്നാലെയായിരുന്നു ഇയാള്‍ കൊല്ലപ്പെടുന്നത്. ലങ്കാ മണ്‍ഗണിയാര്‍ വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട അഹ്മദ് ഖാന്‍. ക്ഷേത്രങ്ങളിലും, ഉത്സവങ്ങളുടെ സമയത്തും ശ്ലോകങ്ങള്‍ ചൊല്ലുന്നതാണ് ഇവരുടെ തൊഴില്‍. 

അഹ്മദ് ഖാന്‍ ശ്ലോകം ചൊല്ലവെ ഇതില്‍ ക്ഷേത്രം പൂജാരി മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും, ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. പിന്നാലെ അഹ്മദ് ഖാനെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തു. 

അഹ്മദ് ഖാനെ കൊലപ്പെടുത്തിയ വാര്‍ത്ത പരന്നതോടെ പ്രദേശത്ത് താമസിക്കുന്ന ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉടലെടുത്തു. ഇതിന് പിന്നാലെയായിരുന്നു മുസ്ലീംങ്ങള്‍ ഇവിടെ നിന്നും പലായനം ചെയ്യാന്‍ ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com