159 മണിക്കൂര്‍ ഓവര്‍ടൈം ജോലി, മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതി മരിച്ചു

ഔദ്യോഗിക വാര്‍ത്ത ചാനലായ എന്‍എച്ച്‌കെയില്‍ ജോലി ചെയ്തിരുന്ന മിവാ സഡോ എന്ന യുവതിയാണ് അമിത ജോലിഭാരം മൂലം മരിച്ചത്
159 മണിക്കൂര്‍ ഓവര്‍ടൈം ജോലി, മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതി മരിച്ചു

അമിത ജോലി ഭാരം മൂലം മരിച്ചു എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. എന്നാല്‍ ജപ്പാന്‍കാര്‍ക്ക് ഇതില്‍ വലിയ പുതുമയില്ല. ജോലി സമയത്തിന് പുറമെ 159 മണിക്കൂര്‍ അധിക സമയം ജോലി ചെയ്ത് ഒരു പെണ്‍കുട്ടി മരിച്ചു എന്ന വാര്‍ത്തയാണ് ജപ്പാനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. 

ജോലിയോടുള്ള ജപ്പാന്‍കാരുടെ ആത്മാര്‍ഥത ലോകം മുഴുവന്‍ പ്രശംസിക്കപ്പെടുകയാണ്. എന്നാലിപ്പോള്‍ ഈ ആത്മാര്‍ഥത അവരുടെ ജീവനെടുക്കുകയാണ്. 

ജപ്പാന്റെ ഔദ്യോഗിക വാര്‍ത്ത ചാനലായ എന്‍എച്ച്‌കെയില്‍ ജോലി ചെയ്തിരുന്ന മിവാ സഡോ എന്ന യുവതിയാണ് അമിത ജോലിഭാരം മൂലം മരിച്ചത്. 159 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്ന ഇവര്‍ക്ക് മാസത്തില്‍ രണ്ട് ദിവസം മാത്രമാണ് ഓഫ് ഡേ ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഹൃദയ തകരാറിനെ തുടര്‍ന്ന് അവര്‍ മരിക്കുകയായിരുന്നു. 

അമിത ജോലിയെ തുടര്‍ന്നാണ് ഇവരുടെ മരണമെന്ന് ജപ്പാന്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ മിവാ മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ജോലിഭാരം മൂലമാണ് ഇവര്‍ മരിക്കാനിടയായതെന്ന് ജപ്പാന്‍ സ്ഥിരീകരിച്ചത്. അതും അമിത ജോലി ഭാരത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മറ്റൊരു പെണ്‍കുട്ടിയുടെ വാര്‍ത്ത രാജ്യത്ത് വലിയ വിവാദമായപ്പോള്‍. 

മത്സൂരി തകഹാഷി എന്ന യുവതി തുടര്‍ച്ചയായി 100 മണിക്കൂറായിരുന്നു ജോലി ചെയ്തത്. ഇതിന് പിന്നാലെ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com