അഞ്ച് കോടിയുടെ ലംബോര്‍ഗിനിക്ക് മുകളിലൂടെ കയറി ഓടി; കാറുടമ യുവാവിനെ തല്ലിച്ചതച്ചു

അഞ്ച് കോടി രൂപ വിലവരുന്ന ലംബോര്‍ഗിനിക്ക് മുകളിലൂടെ കയറി ഓടിയായിരുന്നു ഒരു വിരുതന്‍ കാര്‍ മുതലാളിയെ പ്രകോപിപ്പിച്ചത്
അഞ്ച് കോടിയുടെ ലംബോര്‍ഗിനിക്ക് മുകളിലൂടെ കയറി ഓടി; കാറുടമ യുവാവിനെ തല്ലിച്ചതച്ചു

ഭയത്തിന്റെ അകമ്പടിയോടെയായിരിക്കും വിലകൂടിയ കാറുകളുമായി പലരും റോഡിലിറങ്ങുക. ഉരയുമോ, തട്ടുമോ, മുട്ടുമോ ഇടിക്കുമോ എന്ന നെഞ്ചിടിപ്പ് പലര്‍ക്കുള്ളിലുമുണ്ടാകും. ഈ നെഞ്ചിടിപ്പ് കൂട്ടാന്‍ ചില വിരുതന്മാര്‍ മനപൂര്‍വം റോഡില്‍ ഓരോന്ന് ഒപ്പിക്കുകയും ചെയ്യും. 

ഇവിടെ അഞ്ച് കോടി രൂപ വിലവരുന്ന ലംബോര്‍ഗിനിക്ക് മുകളിലൂടെ കയറി ഓടിയായിരുന്നു ഒരു വിരുതന്‍ കാര്‍ മുതലാളിയെ പ്രകോപിപ്പിച്ചത്. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന്റെ മുകളിലൂടെ കയറി ഒരാള്‍ ഓടി. 

അതും രണ്ട് തവണ. രണ്ടാം തവണ കാറിന്റെ ഉടമെ ആ വിരുതനെ പിടിച്ചു. കയ്യല്‍ കിട്ടിയാല്‍ പറയേണ്ടല്ലോ, നല്ല ഇടിയും അടിയുമൊക്കെയായിരുന്നു ആ യുവാവിന് കാര്‍ ഉടമയുടെ കയ്യില്‍ നിന്നും കിട്ടിയത്. അടികൊണ്ട് ബോധമില്ലാതെ ആയിപ്പോയി യുവാവിന്. 

ഈ സംഭവങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിലര്‍ യുവാവിന്റെ പ്രവര്‍ത്തിയെ കളിയായി വിലയിരുത്തുമ്പോള്‍ മറ്റ് ചിലര്‍ കാറുടമയുടെ ഭാഗത്ത് നില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com