എന്റമ്മേടെ ജിമിക്കികമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി: ചെണ്ടകൊട്ടി മോദിയും പാട്ടുപാടി ട്രംപും

ജിമിക്കി കമ്മലിന്റെ വെസ്‌റ്റേണ്‍ വേര്‍ഷന്‍ എന്ന പേരിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.
എന്റമ്മേടെ ജിമിക്കികമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി: ചെണ്ടകൊട്ടി മോദിയും പാട്ടുപാടി ട്രംപും

എന്റമ്മേടെ ജിമിക്കികമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി... എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീര്‍ത്തേ... ഇങ്ങനെ പാട്ടുപാടി ഡാന്‍സുകളിക്കാത്തവര്‍ ഇനി വളരെ കുറവേ കാണൂ.... അങ്ങ് ഹോളിവുഡില്‍ വരെ ഈ പാട്ട് തരംഗം സൃഷ്ടിച്ചു. വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ ലാല്‍ ചിത്രത്തിലെ ഈ ഗാനത്തിന്റെ നിരവധി വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മോദിയും ട്രംപും ഒന്നിച്ച് പാട്ടുപാടി നൃത്തം വയ്ക്കുകയാണെങ്കിലോ...

ജിമിക്കി കമ്മലിന്റെ വെസ്‌റ്റേണ്‍ വേര്‍ഷന്‍ എന്ന പേരിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. പാടുന്നത് ട്രംപാണ്. വീഡിയോയില്‍ മുക്കാല്‍ പങ്കും ട്രംപ് നൃത്തം ചെയ്ത് തിമിര്‍ക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും, ഹിലരി ക്ലിന്റനും പ്രത്യക്ഷപ്പെടുന്നുമുണ്ട്. വീഡിയോ കാണാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com