സ്ത്രീകളുടെ നഗ്നത കുറുക്കുവഴിയാക്കുന്നവര്‍ക്ക് പുരുഷന്റെ നഗ്നത കൊണ്ട് മറുപടി നല്‍കി ക്യാംപെയിന്‍

പരസ്യ ലോകത്ത് മാത്രമല്ല, പെട്ടെന്ന് ശ്രദ്ധ കിട്ടേണ്ട മേഖലകളിലെല്ലാം സ്ത്രീകളുടെ നഗ്നതയെ കുറുക്കുവഴിയാക്കുന്നവര്‍ എല്ലായിടത്തുമുണ്ട്
സ്ത്രീകളുടെ നഗ്നത കുറുക്കുവഴിയാക്കുന്നവര്‍ക്ക് പുരുഷന്റെ നഗ്നത കൊണ്ട് മറുപടി നല്‍കി ക്യാംപെയിന്‍

സ്ത്രീകളെ നഗ്നതയെ മുതലെടുത്ത് ജനങ്ങളെ ആകര്‍ശിക്കുന്ന പ്രവണതയാണ് പരസ്യ ലോകത്ത് പൊതുവേയുള്ളത്. പരസ്യ ലോകത്ത് മാത്രമല്ല, പെട്ടെന്ന് ശ്രദ്ധ കിട്ടേണ്ട മേഖലകളിലെല്ലാം സ്ത്രീകളുടെ നഗ്നതയെ കുറുക്കുവഴിയാക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. 

എന്നാലിവിടെ അത്തരം പ്രവണതകള്‍ക്കെതിരെ ഒരു ക്യാംപെയ്‌നാണ് ഉയര്‍ന്നുവരുന്നത്. സ്ത്രീകളുടെ നഗ്നതയ്ക്ക് പകരം വസ്ത്രം ഒഴിവാക്കി നില്‍ക്കുന്ന പുരുഷന്മാരെയാണ് ഇവര്‍ നമുക്ക് മുന്നില്‍ നിര്‍ത്തുന്നത്. അതും വസ്ത്രങ്ങള്‍ ധരിച്ച് എക്‌സിക്യൂട്ടീവ് ലുക്കില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അടുത്താണ് പുരുഷനെ അവര്‍ നഗ്നരാക്കി നിര്‍ത്തി മാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. 

പുരുഷന്റെ കാഴ്ചപ്പാടിന് അനുയോജ്യമായ രീതിയില്‍ പരസ്യങ്ങളായാലും, സിനിമയായാലും അണിയിച്ചൊരുക്കുക എന്നതാണ് പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രവണത. ആ പ്രവണതയെ മറികടക്കുന്നതിനായി #NotDressingMen  എന്ന ഹാഷ് ടാഗിലാണ് സമൂഹമാധ്യമങ്ങളില്‍ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. 

സ്ത്രീയുടെ നഗ്നതയ്ക്ക് പകരം പുരുഷന്റെ നഗ്നതയെ മുന്‍ നിര്‍ത്തി ഹോര്‍നെറ്റ് തയ്യാറാക്കിയിരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com