പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തിടത്ത് പാര്‍ക്ക് ചെയ്താല്‍, ഇങ്ങനെയൊക്കെ സംഭവിക്കും

എവിടെ എങ്കിലും കൊണ്ടുപോയി പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ രൂപ ഐപിഎസ് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ കൂടി കാണണം
പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തിടത്ത് പാര്‍ക്ക് ചെയ്താല്‍, ഇങ്ങനെയൊക്കെ സംഭവിക്കും

സുരക്ഷിതമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ രൂപ ഐപിഎസിന്റേതാണ് ഉപദേശം. ഉപദേശം കണ്ടിട്ടും എവിടെ എങ്കിലും കൊണ്ടുപോയി പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ രൂപ ഐപിഎസ് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ കൂടി കാണണം. 

ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ വീണ വീഴ്ചയുടെ വീഡിയോ ഷെയര്‍ ചെയ്താണ് അവര്‍ പാര്‍ക്കിങ്ങിനെ കുറിച്ച് ബോധവത്കരണം നടത്തുന്നത്. ഒരു കടയ്ക്ക് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാളും ബൈക്കുമായി താഴ്ചയിലേക്ക് വീഴുകയായിരുന്നു. 

എവിടെ നടന്ന സംഭവത്തിന്റെ വീഡിയോയാണ് രൂപ ഐപിഎസ് ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ഇവര്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com