സിഗിററ്റ് കുറ്റികള്‍ എടുപ്പിക്കാന്‍ കാക്കകളെ പഠിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ്; ശുചീകരണത്തിന് പുതുവഴി

കാക്കളെ ഉപയോഗിച്ച് വലിച്ചു കളഞ്ഞ സിഗിറ്റ് കുറ്റികള്‍ ഓരോ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം
സിഗിററ്റ് കുറ്റികള്‍ എടുപ്പിക്കാന്‍ കാക്കകളെ പഠിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ്; ശുചീകരണത്തിന് പുതുവഴി

സിഗററ്റ് സൃഷ്ടിക്കുന്ന അപകടത്തേയും മലിനീകരണത്തേയും കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ആരോഗ്യത്തെ ബാധിക്കുമെന്ന ഉത്തമ ബോധ്യത്തോടെയാണ് ഒരാള്‍ സിഗിററ്റ് വലിക്കുന്നത്. ഇതിനൊപ്പം സിഗിററ്റ് പ്രകൃതിയേയും ദോഷകരമായി ബാധിക്കുന്നു എന്ന ചിന്ത അവര്‍ മനഃപൂര്‍വം മറക്കുന്നു. 

വലിച്ചു കളയുന്ന സിഗിററ്റ് കുറ്റികള്‍ കൂടി നിറഞ്ഞ് പരിസ്ഥിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഒരു ഡച്ച് സ്റ്റാര്‍ട്ട് അപ്പ് വഴി കണ്ടെത്തി. കാക്കളെ ഉപയോഗിച്ച് വലിച്ചു കളഞ്ഞ സിഗിറ്റ് കുറ്റികള്‍ ഓരോ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. റോഡുകളില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നും സിഗിററ്റു കുറ്റികളുമായി വരുന്ന കാക്കകള്‍ക്ക് ഇവര്‍ പ്രതിഫലവും നല്‍കും. 

പ്രതിഫലമായി ഭക്ഷണം നല്‍കുമ്പോള്‍ കാക്കകള്‍ ഈ കാര്യം മറ്റ് കാക്കകളിലേക്കും എത്തിക്കുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. 

കാക്കകള്‍ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ഇവര്‍ തിരിച്ചു നല്‍കുക. ക്രൗബാറില്‍ സിഗിററ്റ് കുറ്റികള്‍ കാക്കകള്‍ കൊണ്ടുവന്നിടും. ഇത് പരിശോധിച്ചതിന് ശേഷം ക്രൗബാര്‍ കാക്കകള്‍ക്ക് ഭക്ഷണം നല്‍കും. ഇതിനായി കാക്കകളെ പരിശീലിപ്പിക്കുകയാണ് സ്റ്റാര്‍ട്ട് അപ്പ് കമ്പനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com