'അങ്ങനെയാണ് അവര്‍ ഇങ്ങനെയാവുന്നത്'; മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകളിലെ കള്ളത്തരം പൊളിച്ചടുക്കി രണ്ട് സുന്ദരികള്‍

സുന്ദരികളായ ഡയാന സിറോകൈ, കോലി ടോര്‍പെയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ കരിസയും ചേര്‍ന്നാണ് മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റിംഗ് എത്രത്തോളം ഉപയോഗിക്കുന്നുണ്ടെന്ന് തുറന്നുകാട്ടിയിരിക്കുന്നത്
'അങ്ങനെയാണ് അവര്‍ ഇങ്ങനെയാവുന്നത്'; മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകളിലെ കള്ളത്തരം പൊളിച്ചടുക്കി രണ്ട് സുന്ദരികള്‍

ണ്ണം കൂടിപ്പോയി, കളര്‍ കുറഞ്ഞുപോയി എന്നിങ്ങനെയുള്ള പരാതികളുമായി നടക്കുന്നവരാണ് ഭൂരിഭാഗം പേരും. ഏറ്റവും സുന്ദരിയാണെന്ന് ഉറപ്പുള്ള ചിത്രങ്ങള്‍ മാത്രമാണ് നമ്മള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. കുറച്ച് വണ്ണം കൂടിയെന്നോ കളര്‍ കുറഞ്ഞെന്നോ തോന്നിയാല്‍ ഫോട്ടോ എഡിറ്റ് ചെയ്ത് 'സുന്ദരി'യാക്കിയിട്ടേയൊള്ളൂ ബാക്കി കാര്യം. ഇത്തരത്തിലുള്ള ഫോട്ടോഷോപ് കള്ളക്കളികള്‍ പൊളിച്ച് കൈയില്‍ കൊടുത്തിയിരിക്കുകയാണ് സുന്ദരികളായ രണ്ട് പ്ലസ് സൈസ് മോഡലുകള്‍. 

സുന്ദരികളായ ഡയാന സിറോകൈ, കോലി ടോര്‍പെയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ കരിസയും ചേര്‍ന്നാണ് മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റിംഗ് എത്രത്തോളം ഉപയോഗിക്കുന്നുണ്ടെന്ന് തുറന്നുകാട്ടിയിരിക്കുന്നത്. അതിനായി തടിച്ചികളായ ഈ സുന്ദരികള്‍ അവരുടെ ഫോട്ടോ എടുത്തു. എന്നിട്ട് ഫോട്ടോഷോപ്പിലൂടെ എത്രത്തോളം അവരുടെ വണ്ണം കുറക്കാമോ അത്രത്തോളം വണ്ണം കുറച്ചു. 

ഡബിള്‍ സൈസില്‍ ഇരുന്ന അവര്‍ ഒറ്റയടിക്കാണ് സീറോ സൈസിലേക്ക് ചുരുങ്ങിയത്. യഥാര്‍ത്ഥ ഫോട്ടോയും എഡിറ്റ് ചെയ്ത ഫോട്ടോയും അവര്‍ സ്വന്തം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. മാഗസീനിലൂടെയും മാധ്യമങ്ങളിലൂടെയും നമ്മള്‍ കാണുന്ന കാര്യങ്ങളൊന്നും യഥാര്‍ത്ഥ്യമല്ല എന്ന് വിളിച്ചുപറയുകയാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com