പഠിപ്പിക്കുന്നത് പട്ടിയെ ആയാലും അടി മസ്റ്റാ; കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കുന്ന അടികൊടുത്ത് പട്ടിയെ എഴുതാന്‍ പഠിപ്പിക്കുന്നതിന്റെ വീഡിയോ

ഇംഗ്ലീഷ് അക്ഷരമാലയിലെ എ ബി സി ഡി എഴുതാത്തതിന് പട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്
പഠിപ്പിക്കുന്നത് പട്ടിയെ ആയാലും അടി മസ്റ്റാ; കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കുന്ന അടികൊടുത്ത് പട്ടിയെ എഴുതാന്‍ പഠിപ്പിക്കുന്നതിന്റെ വീഡിയോ

കുട്ടിയെ പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ പട്ടിയെ എഴുതാന്‍ പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?  കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കുന്ന അടി കൊടുത്തുകൊണ്ടാണ് പട്ടിയെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നോക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ എ ബി സി ഡി എഴുതാത്തതിന് പട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 

നിലത്ത് ഇരുന്നുകൊണ്ട് പട്ടിക്കുട്ടനെ ഇംഗീഷ് പഠിപ്പിക്കുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. പട്ടിയുടെ കൈയില്‍ പേന പിടിപ്പിച്ചുകൊണ്ട് എ,ബി,സി,ഡി പറഞ്ഞുകൊടുക്കുകയാണ്. പട്ടിയുടെ ശ്രദ്ധ മാറിയാല്‍ അവന്റെ മുഖത്ത് ആഞ്ഞ് അടിക്കും. യുവാവില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതുവരെ പട്ടിക്ക് പൊതിരേ തല്ലുകിട്ടുന്നുണ്ട്. വീഡിയോയിലെ യുവാവ് ഹിന്ദിയിലാണ് പഠിപ്പിക്കുന്നത്. 
 
ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലും ഫണ്ണി വീഡിയോയില്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്ന്ത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് യൂടൂബ് യഥാര്‍ത്ഥ വീഡിയോ പിന്‍വലിച്ചു. എന്നാല്‍ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുന്നുണ്ട്. വീഡിയോക്കെതിരേ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com