അഭയാര്‍ഥി ക്യാമ്പില്‍ നിന്നും മോഡലിങ് റാംപിലേക്ക്; ഹിജാബും ബുര്‍ക്കിനിയും കൂടെക്കൂട്ടിയ ആദ്യ മുസ്ലീം പെണ്‍കുട്ടി

റാംപില്‍ ഹിജാബ്-ബുര്‍ക്കിനി ധരിച്ച് മത്സരത്തിന് ഇറങ്ങുന്ന ആദ്യ യുവതിയാണ്‌ ഹലിമ
അഭയാര്‍ഥി ക്യാമ്പില്‍ നിന്നും മോഡലിങ് റാംപിലേക്ക്; ഹിജാബും ബുര്‍ക്കിനിയും കൂടെക്കൂട്ടിയ ആദ്യ മുസ്ലീം പെണ്‍കുട്ടി

മോഡലിങ് രംഗത്തേക്ക് മുസ്ലീം പെണ്‍കുട്ടികള്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ വാളെടുക്കുന്നവര്‍ ലോകത്തിലാകമാനമുണ്ട്. ഹിജാബ് ധരിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ മോഡലിങ്ങിലേക്ക് വരുന്നു എന്ന് പറഞ്ഞാലാകട്ടെ മോഡലിങ് രംഗത്തുള്ളവര്‍ നെറ്റിചുളിക്കും. എന്നാല്‍ രണ്ട് കൂട്ടരുടേയും എതിര്‍പ്പ് മറികടന്ന് ഹിജാബില്‍ പുതിയ ചരിത്രമെഴുതിയ ഒരു മുസ്ലീം പെണ്‍കുട്ടിയാണ് ഹലിമ അദെന്‍.

അഭയാര്‍ഥി ക്യാമ്പില്‍ നിന്നും റാംപിലെത്തിയെന്ന് പറയുമ്പോള്‍ തന്നെ
മനസിലാക്കാം ഹലിമ വഴിയില്‍ അതിജീവിച്ച മുള്ളുകള്‍ എത്രമാത്രമെന്ന്. പത്തൊന്‍പതുകാരിയായ ഈ സൊമാലിയന്‍ അമേരിക്കന്‍ കഴിഞ്ഞ വര്‍ഷം വിദേശ പത്ര താളുകളില്‍ നിറഞ്ഞിരുന്നു, റാംപില്‍ ഹിജാബ്-ബുര്‍ക്കിനി ധരിച്ച് മത്സരത്തിന് ഇറങ്ങുന്ന ആദ്യ യുവതിയായി. 

ഒരു വര്‍ഷം മുന്‍പ് മിസ് മിന്നെസോട്ട എന്ന മോഡലിങ് മത്സരത്തിന്റെ എക്‌സിക്യൂട്ടീവ് കോ-ഡയറക്ടറായ ഡെനിസ് വെല്ലാസിന് ഒരു ഫോണ്‍ കോള്‍ വന്നു. ഹിജാബ് ധരിച്ച് തനിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ച് ഹലിമയായിരുന്നു ആ വിളിച്ചത്. ഹലിമയുടെ ഫോട്ടോ കണ്ടതോടെ താന്‍ സമ്മതം മൂളുകയായിരുന്നു. സുന്ദരിയാണ് അവള്‍ എന്നാണ് വെല്ലസ് പറഞ്ഞത്. 

അങ്ങിനെയായിരുന്നു ഹലിമയുടെ തുടക്കം. പിന്നീട് ഹലിമ ഹിജാബും, ബുര്‍ക്കിനിയും ഒപ്പം കൂട്ടി തന്നെ പലയിടത്തും ഒന്നാമതെത്തി. ഒരു മോഡലിങ് ഏജന്‍സിയുമായി കരാര്‍ ഒപ്പുവെച്ച ആദ്യ ഹിജാബി മോഡലുമാണ് ഹലിമ.

കെനിയയില്‍ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ഹലിമയുടെ ജനനം. അവളുടെ ഏഴാം വയസില്‍ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. ആഫ്രിക്കയില്‍ നിന്നുമുള്ള വ്യത്യസ്തരായ ജനങ്ങളും, അതിലും വ്യത്യസ്തരായ അഭയാര്‍ഥികളും, എന്നിട്ടും ഞങ്ങള്‍ക്കിടയില്‍ പൊതുവായ ഒരു സ്വത്വമുണ്ടായിരുന്നതായി ഹലിമ അഭയാര്‍ഥി ക്യാമ്പിലെ ജീവിതത്തെ കുറിച്ച് പറയുന്നു. 

അമേരിക്കയിലെ മുസ്ലീം യുവത്വത്തിന് മാതൃകയാവുന്ന രീതിയില്‍ ജീവിതത്തെ മാറ്റുകയാണ് എന്റെ ലക്ഷ്യംമെന്നും ഹലിമ ലോകത്തോട് പറയുന്നു. 

മുസ്ലീം വനിതാ കായിക താരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഹിജാബ് പുറത്തിറക്കുമെന്ന് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നിക്ക് പ്രഖ്യാപിച്ചിരുന്നു. ശ്വസനത്തിന് സഹായകമാകുന്ന രീതിയില്‍ നിര്‍മിക്കുന്ന ഹിജാബ് നിക്ക് 2018ല്‍ പുറത്തിറക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com