ഇവിടെ വൃക്ഷങ്ങളെ ഉപയോഗിച്ചാണ് ക്യുആര്‍ കോഡ്; സ്‌കാന്‍ ചെയ്യണമെങ്കില്‍ ആകാശത്തേക്ക് പറക്കണം

ഒരു ലക്ഷത്തിലധികം ചൈനീസ് ജുപിനര്‍ വൃക്ഷങ്ങള്‍ ഉപയോഗിച്ചാണ് ഈ ക്യുആര്‍ കോഡ് നിര്‍മിച്ചിരിക്കുന്നത്
ഇവിടെ വൃക്ഷങ്ങളെ ഉപയോഗിച്ചാണ് ക്യുആര്‍ കോഡ്; സ്‌കാന്‍ ചെയ്യണമെങ്കില്‍ ആകാശത്തേക്ക് പറക്കണം

വിനോദ സഞ്ചാരികളെ ആകര്‍ശിക്കുകയും വേണം പ്രകൃതിയെ സംരക്ഷിക്കുകയും വേണം. ഇതും രണ്ടും ഒരുമിച്ച് കൊണ്ടുവരാന്‍ വൃക്ഷങ്ങള്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് നിര്‍മിച്ചിരിക്കുകയാണ് ചൈനക്കാര്‍. 

മനുഷ്യനിര്‍മിത ഐലന്റുകളും, മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കെട്ടിടങ്ങള്‍ നിര്‍മിച്ചും വികസനത്തേയും പ്രകൃതിയേയും ഒരേപോലെ കൈകാര്യം ചെയ്യുന്നതിന് ഇടയിലാണ് പ്രകൃതിയെ ഉപയോഗിച്ചുള്ള ക്യൂആര്‍ കോര്‍ഡും നിര്‍മിച്ചിരിക്കുന്നത്. ആകാശത്ത് നിന്നുമാത്രമെ ഈ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് മാത്രം. 

ഒരു ലക്ഷത്തിലധികം ചൈനീസ് ജുപിനര്‍ വൃക്ഷങ്ങള്‍ ഉപയോഗിച്ചാണ് ഈ ക്യുആര്‍ കോഡ് നിര്‍മിച്ചിരിക്കുന്നത്. സിലിന്‍ഷുവില്‍ നിര്‍മിച്ചിരിക്കുന്ന ക്യുആര്‍ കോഡ് ഗ്രാമത്തിന്റെ ഔദ്യോഗിക വിചാറ്റ് ടൂറിസം അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ ഇതിലൂടെ അറിയാനാകും. 

227 മീറ്റര്‍ സ്ഥലത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ക്യുആര്‍ കോഡുകള്‍ക്ക് ചൈനയില്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഷോപ്പിങ് മുതല്‍ യാചകര്‍ക്ക് ഭിക്ഷ നല്‍കാന്‍ വരെ ചൈനക്കാര്‍ ക്യൂആര്‍ കോഡ് ഉപയോഗിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com