ഇതിലും ക്യൂട്ടായി എങ്ങിനെ ഉറങ്ങും? ഉറങ്ങാന്‍ പറ്റിയ സ്ഥലം തേടി നീന്തിയത് 200 കിലോമീറ്റര്‍

ഇതിലും ക്യൂട്ടായി എങ്ങിനെ ഉറങ്ങും? ഉറങ്ങാന്‍ പറ്റിയ സ്ഥലം തേടി നീന്തിയത് 200 കിലോമീറ്റര്‍

തണുത്തുറഞ്ഞ് കിടക്കുന്ന അന്റാര്‍ട്ടിക്കന്‍ തീരത്ത് കൂടി നീന്തിയായിരുന്നു ഓസ്‌ട്രേലിയയിലെ വിസ്‌കി ബേ ബീച്ചില്‍ സുഖമായി വിശ്രമിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയത്

ഓസ്‌ട്രേലിയന്‍ തീരത്ത് സന്തോഷത്തോടെ വിശ്രമിക്കുന്ന ഒരു നീര്‍നായക്കുഞ്ഞിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏവരുടേയും ഹൃദയം കവരുന്നത്. അവന്‍ അവിടേയ്ക്ക് എത്തിയതെങ്ങിനെ എന്നത് കൂടി കേള്‍ക്കുമ്പോള്‍ കൗതുകം ഇരട്ടിക്കും. 

തണുത്തുറഞ്ഞ് കിടക്കുന്ന അന്റാര്‍ട്ടിക്കന്‍ തീരത്ത് കൂടി നീന്തിയായിരുന്നു ഓസ്‌ട്രേലിയയിലെ വിസ്‌കി ബേ ബീച്ചില്‍ സുഖമായി വിശ്രമിക്കാന്‍ പറ്റിയ സ്ഥലം ഈ കുഞ്ഞുനീര്‍നായ കണ്ടെത്തിയത്. അതും 200 കിലോമീറ്ററുകള്‍ നീന്തിക്കടന്നെത്തി. 

വിസ്‌കി ബേ ബീച്ചിനോട് ചേര്‍ന്നുള്ള വില്‍സന്‍ നാഷണല്‍ പാര്‍ക്കിലെ ജീവനക്കാരാണ് കടല്‍ത്തീരത്ത് സുഖിച്ചുറങ്ങുന്ന കുഞ്ഞു നീര്‍നായയുടെ ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. കാണുമ്പോള്‍ എടുത്ത് ഓമനിക്കാന്‍ തോന്നന്നുണ്ടെങ്കിലും വളര്‍ത്തുമൃഗമാക്കാമെന്ന് കരുതേണ്ടെന്നും നീര്‍നായയുടെ ഫോട്ടോയ്‌ക്കൊപ്പം നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറയുന്നു. വളരുമ്പോള്‍ ഇവയുടെ ഭാരം 160കിലോ വരെയെത്തുമെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com