പാമ്പ് വെള്ളം കുടിക്കുന്നത് കാണാത്തവരുണ്ടെങ്കില്‍ കണ്ടോളൂ..: ടെക്‌സാസില്‍ നിന്നൊരു വൈറല്‍ വീഡിയോ

ടെക്‌സാസ് സ്വദേശിയായ ടെയ്‌ലര്‍ നിക്കോള്‍ ആണ് താന്‍ വളര്‍ത്തുന്ന പാമ്പിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
പാമ്പ് വെള്ളം കുടിക്കുന്നത് കാണാത്തവരുണ്ടെങ്കില്‍ കണ്ടോളൂ..: ടെക്‌സാസില്‍ നിന്നൊരു വൈറല്‍ വീഡിയോ

നിങ്ങള്‍ പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ.., അതും വളരെ ശ്രദ്ധയോടെ ശാന്തമായി.. കാണാത്തവരുണ്ടെങ്കില്‍ കണ്ടോളൂ.. ദാഹിച്ചു വലഞ്ഞൊരു സുന്ദരന്‍ പാമ്പിന്റെ വെള്ളംകുടി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടെക്‌സാസ് സ്വദേശിയായ ടെയ്‌ലര്‍ നിക്കോള്‍ ആണ് താന്‍ വളര്‍ത്തുന്ന പാമ്പിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

യൂട്യൂബ് ബ്ലോഗറും മൃഗസ്‌നേഹിയുമായ ടെയ്‌ലറിന്റെ വളര്‍ത്തുപാമ്പിന്റെ പേര് സീലിയ എന്നാണ്. വെള്ളയില്‍ ഓറഞ്ച് നിറത്തിലുള്ള ഈ പാമ്പ് ഹോഗ്‌നോസ് ഇനത്തില്‍ പെട്ടതാണ്. 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ് നാല് ദിവസത്തിനുള്ളില്‍ ട്വിറ്ററില്‍ മാത്രം 14 ലക്ഷം പേരാണ് കണ്ടത്. വിവിധ നാഷ്ണല്‍ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഇതേറ്റെടുക്കുകയും ചെയ്തു. 

അതേസമയം ട്വീറ്റിന് കമന്റായി നിരവധിയാളുകള്‍ തങ്ങളുടെ വളര്‍ത്തുപാമ്പുകള്‍ വെള്ളം കുടിക്കുന്ന ദൃശ്യവും പങ്കുവച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ടെയ്‌ലര്‍ നിക്കോളിന്റെ ഓമനപ്പാമ്പിന്റെ അത്രത്തോളം വരില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com