ബോളിവുഡ് സുന്ദരിമാരുടെ സമ്മര്‍ പെര്‍ഫെക്ട് സ്റ്റൈല്‍ 

ഈ സമ്മറില്‍ തിളങ്ങാന്‍ ബോളിവുഡ് സുന്ദരിമാര്‍ കാണിച്ചുതരും പെര്‍ഫെക്ട് സ്റ്റൈല്‍
ബോളിവുഡ് സുന്ദരിമാരുടെ സമ്മര്‍ പെര്‍ഫെക്ട് സ്റ്റൈല്‍ 

കാലവസ്ഥയ്ക്കനുസരിച്ച് വസ്ത്രമെന്നതൊക്കെ സെലിബ്രിറ്റികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന സങ്കല്‍പമാണോ നിങ്ങള്‍ക്ക്? എങ്കില്‍ വേനല്‍കാലം നിങ്ങളിലെ ആ സങ്കല്‍പത്തെ അറിഞ്ഞൊ അറിയാതെയോ മാറ്റും. മഴക്കാലത്തും മഞ്ഞുകാലത്തും ഒക്കെ ഉപയോഗിച്ച വസ്ത്രങ്ങള്‍ വേനല്‍കാലമാകുമ്പോള്‍ നിങ്ങള്‍ അറിയാതെതന്നെ അലമാരിയില്‍ ഉപയോഗശൂന്യമായി ഇരിക്കുന്നുണ്ടാകും. ചുട്ടുപൊള്ളുന്ന ചൂടില്‍ വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ അബോദ്ധമായി ഉണ്ടാകുന്ന തിരിച്ചറിവുതന്നെ ഇതിന് കാരണം. എങ്കില്‍ പിന്നെ സമ്മര്‍ ട്രന്‍ഡുകളെകുറിച്ച് അറിഞ്ഞിരിക്കാം. ഈ സമ്മറില്‍ തിളങ്ങാന്‍ ബോളിവുഡ് സുന്ദരിമാര്‍ കാണിച്ചുതരും പെര്‍ഫെക്ട് സ്റ്റൈല്‍.

വേനല്‍ കാലം ഇളം പേസ്റ്റല്‍ നിറങ്ങളുടെ കാലം കൂടെയാണ്. ഈ നിറങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് വേനല്‍. കത്രീനയുടെ ഈ ലുക്ക് സമ്മറും പേസ്റ്റലും തമ്മിലുള്ള ചേര്‍ച്ച കാട്ടിതരുന്നുണ്ട്. 

വിവിധ നിറങ്ങളിലുള്ള പാന്റിനായി പണം ചിലവാക്കാനാണ് പ്രിയങ്കയുടെ ലുക്ക് സൂചിപ്പിക്കുന്നത്. കാരണം വെള്ള ഷര്‍ട്ട് സമ്മറില്‍ തിളങ്ങാന്‍ ബെസ്റ്റാണ്. 

ധാരാളം ഫ്രില്ലുകളും മറ്റുമായി ഡിസൈന്‍ ചെയ്യുന്ന ഉടുപ്പുകള്‍ വേനല്‍കാലത്ത് തിരഞ്ഞെടുക്കാന്‍ മടിക്കേണ്ട. ദിഷ പടാനിയുടെ ഈ വെള്ള ഫ്രോക്ക് ലുക്ക് കാട്ടിതരും വേനലിലെ വൈറ്റ് മാജിക്. 

വേനലില്‍ ഹോട്ട് സെക്‌സി ലുക്ക് നിലനിര്‍ത്താന്‍ സൊനാക്ഷിയുടെ ഈ സില്‍വര്‍-ഗോള്‍ഡ് സിക്വന്‍സ് ഗ്രസ്സ് കോപ്പിയടിക്കാം. 

വൈറ്റ് ഷര്‍ട്ട് തന്നെയാണ് ദീപിക പദുക്കോണും വേനലില്‍ തിളങ്ങാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌കിന്നി പാന്റ് മാറ്റി ഫ്‌ളെയേര്‍ഡ് പാന്റുമായി ചേര്‍ത്ത് ധരിച്ചപ്പോള്‍ അതൊരു സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് തന്നെയായി.

പഴയ ഡെനിം ട്രന്‍ഡ് വീണ്ടും തിരിച്ചുവന്നു എന്നതില്‍ സംശയമില്ല. ഡെനിം മിനി സ്‌കേര്‍ട്ടിനൊപ്പം സ്‌നീക്കേഴ്‌സും ചേര്‍ത്താല്‍ സംഗതി സമ്മര്‍ പെര്‍ഫെക്ട് തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com