ഫാഷനിലെ പ്ലാസ്റ്റിക് ട്രെന്‍ഡ് പരീക്ഷിച്ച് മലൈക 

പ്രമുഖ ബ്രാന്‍ഡുകള്‍ പ്ലാസ്റ്റിക്കില്‍ പരീക്ഷണത്തിന് മുതിര്‍ന്നിട്ടും ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് എന്തുകൊണ്ടോ ഈ ട്രന്‍ഡ് അത്രയങ്ങ് പ്രിയങ്കരമായില്ല
ഫാഷനിലെ പ്ലാസ്റ്റിക് ട്രെന്‍ഡ് പരീക്ഷിച്ച് മലൈക 

2018ല്‍ പ്ലാസ്റ്റിക് ഫാഷന്‍ ലോകവും കീഴടക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ പ്രവചിച്ചിരുന്നു. അന്നുമുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ പ്ലാസ്റ്റിക്കിലെ പരീക്ഷണങ്ങളും ആരംഭിച്ചു. 2018ലെ സമ്മര്‍ കളക്ഷനുകളില്‍ പ്ലാസ്റ്റിക് ഔട്ട്ഫിറ്റുകളും ആക്‌സസറികളും ഇടം പിടിക്കുകയുമുണ്ടായി. 

പ്രമുഖ ബ്രാന്‍ഡുകള്‍ പ്ലാസ്റ്റിക്കില്‍ പരീക്ഷണത്തിന് മുതിര്‍ന്നിട്ടും ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് എന്തുകൊണ്ടോ ഈ ട്രെന്‍ഡ് അത്രയങ്ങ് പ്രിയങ്കരമായില്ല. എങ്കിലും എപ്പോഴത്തെയുംപോലെ മലൈക അറോറ ഈ പരീക്ഷണം ഏറ്റെടുത്തു. അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരം ധരിച്ചിരുന്നത് പ്ലാസ്റ്റിക് കൊണ്ടുള്ള സ്‌കേര്‍ട്ടാണ്. 

സ്‌കേര്‍ട്ടിന് അടിയില്‍ പേസ്റ്റല്‍ നിറത്തിലുള്ള ലൈനിംഗും സ്‌കേര്‍ട്ടിനോടൊപ്പം ഒരു ബെല്‍റ്റും നല്‍കിയിരുന്നു. എന്നാല്‍ താരത്തിന്റെ ഈ ലുക്ക് അത്ര ഹിറ്റായി എന്ന് പറയാനാകില്ല. ഡിസൈനിംഗിലെ പോരായ്മയാണ് മലൈകയുടെ ലുക്ക് പരാജയപ്പെടാന്‍ കാരണമായി ഉയര്‍ത്തികാണിക്കപ്പെടുന്നത്. എന്നിരുന്നാലും മലൈകയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് തരംഗവുമായെത്തുന്ന സെലിബ്രിറ്റികള്‍ക്കായി കാത്തിരിക്കുകയാണ് ഫാഷന്‍ പ്രേമികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com