വേനലിനെ തോല്‍പ്പിക്കാന്‍ നീന്തികയറാം 

വേനല്‍കാലത്ത് ചൂടിനോട് പൊരുതിനില്‍ക്കാന്‍ ശരീരത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുക നീന്തല്‍ 
വേനലിനെ തോല്‍പ്പിക്കാന്‍ നീന്തികയറാം 

 ശാരീരികമായി ഏറ്റവും തളര്‍ച്ച അഭിമുഖീകരിക്കുന്ന വേനല്‍കാലത്ത് പൊതുവേ വ്യായാമം എല്ലാവരും മടിക്കുന്ന ഒന്നാണ്. പകലിലെ ചൂടേറ്റ് തളരുന്നതിന്റെ കൂടെ ഇനി വ്യായാമം കൂടെയെങ്ങനെയാ എന്നാണ് പലരുടെയും ചിന്ത. എന്നാല്‍ വേനലിന് അനുയോജ്യമായ വ്യായാം ഏതെന്ന് അറിയാത്തതാണ് ഈ ചിന്തയ്ക്ക് കാരണം. വേനല്‍കാലത്ത് ചൂടിനോട് പൊരുതിനില്‍ക്കാന്‍ ശരീരത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുക നീന്തല്‍ തന്നെ. 

ഓജസ്സ് നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നതിനോടൊപ്പം ഹൃദയത്തിന്റെ പ്രവര്‍ത്തനവും ശരീരത്തിലെ രക്തോട്ടവും ശരീയായ രീതിയില്‍ മുന്നോട്ടുപോകുന്നതിന് ഇത് സഹായിക്കും. നിന്തുമ്പോള്‍ ഒരു മണിക്കൂറില്‍ ഒരു വ്യക്തിയുടെ ശരീരത്തിലെ ഏകദേശം 600കലോറിയാണ് കുറയ്ക്കുക. കാല്‍മുട്ട്, നട്ടെല്ല് തുടങ്ങിയവയ്ക്ക് അനുഭവപ്പെടുന്ന വേദനയും മറ്റും നീന്തല്‍ ശീലമാക്കിയാല്‍ മാറ്റിയെടുക്കാനാവുമെന്നാണ് നീന്തല്‍ പരിശീലകരുടെ വാക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com