നായ്ക്കള്‍ മനുഷ്യനോട് നുണപറയും: ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രം

മനുഷ്യരെ സ്‌നേഹിക്കാന്‍ മാത്രമല്ല, മനുഷ്യരെപ്പോലെ കള്ളം പറയാനും നയാക്കള്‍ക്ക് അറിയുമത്രേ.
നായ്ക്കള്‍ മനുഷ്യനോട് നുണപറയും: ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രം

നുഷ്യരെ സ്‌നേഹിക്കാന്‍ മാത്രമല്ല, മനുഷ്യരെപ്പോലെ കള്ളം പറയാനും നയാക്കള്‍ക്ക് അറിയുമത്രേ. സ്വിറ്റ്‌സര്‍ലന്റിലെ ചില ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് നായ്ക്കളുടെ സ്വഭാവത്തെക്കുറിച്ചുള്ള പുതിയ വിവരം പുറത്തു വന്നിരിക്കുന്നത്. നായ്ക്കള്‍ക്ക് മനുഷ്യരില്‍ നിന്ന് അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ നേടിയെടുക്കാനുള്ള കഴിവുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. അതിനവര്‍ അല്‍പ- സ്വല്‍പം കള്ളത്തരങ്ങളും കാണിക്കും.

ഗവേഷനത്തിനായി ശാസ്ത്രജ്ഞര്‍ 27 നായ്ക്കളെയാണ് തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ലഭിക്കുന്നതിന് ഒരു മത്സരം നടത്തി. നായ്ക്കള്‍ക്ക് മൂന്ന് ബോക്‌സുകള്‍ നിരത്തി. ഒന്നില്‍ നായ്ക്കളുടെ പ്രിയ ആഹാരമായ സോസേജും അടുത്തതില്‍ ഡോഗ് ബിസ്‌ക്കറ്റും നിറച്ചപ്പോള്‍ മൂന്നാമത്തെ ബോക്‌സ് ശൂന്യമായിരുന്നു. പെയര്‍ ആയിട്ടായിരുന്നു മത്സരം. 

രണ്ട് നായ്ക്കളില്‍ ഒന്ന് പോയി ബോക്‌സുകളില്‍ എന്താണെന്ന് മറ്റേതിന് കാണിച്ച് കൊടുക്കണം. ഇത് കൃത്യമായി പറഞ്ഞാല്‍ അവര്‍ വിജയിക്കും. പക്ഷേ പാര്‍ട്ട്ണര്‍ ആയ നായയ്ക്ക് അടുത്ത മത്സരാര്‍ത്ഥിയായ നായ സോസേജ് അടങ്ങിയ ബോക്‌സ് ഏതാണെന്ന് കാണിച്ച് കൊടുത്തില്ല. സോസേജ് അടങ്ങിയ ഭക്ഷണം മുഴുവന്‍ കിട്ടാനായിരിക്കാം നായ്ക്കള്‍ ഇങ്ങനെ ചെയ്തത്. ഇതുസംബന്ധിച്ച പഠനം ആനിമല്‍ കോഗ്നിഷന്‍ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com