കൊന്നാലും വിട്ടുകൊടുക്കൂലാ...: കാട്ടുപൂച്ചയും വിഷപ്പാമ്പും തമ്മിലുള്ള യുദ്ധം കണ്ടിട്ടുണ്ടോ?

വാലുകൊണ്ട് കിലുകില ശബ്ദം പുറപ്പെടുവിക്കുന്ന ഒരുതരം വിഷപാമ്പാണ് റാറ്റില്‍ സ്‌നേക്ക്.
കൊന്നാലും വിട്ടുകൊടുക്കൂലാ...: കാട്ടുപൂച്ചയും വിഷപ്പാമ്പും തമ്മിലുള്ള യുദ്ധം കണ്ടിട്ടുണ്ടോ?

നുഷ്യര്‍ തമ്മില്‍ വഴക്കിടുന്ന പോലെയല്ല വന്യജീവികള്‍ വഴക്കിട്ടാല്‍. സമവായത്തില്‍ അവസാനിപ്പിക്കാനൊന്നും അവര്‍ തയാറാവില്ല. ആരെങ്കിലു ഒരാള്‍ വിജയിക്കുന്ന വരെ യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെയൊരു യുദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാലിഫോര്‍ണിയയിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ലോറ ലക്കി ഡ്രൈവ് ചെയ്ത് പോകുമ്പോഴാണ് കാട്ടുപൂച്ചയും കൊടിയ വിഷത്തിന് പേരുകേട്ട ഒരിനം പാമ്പും (റാറ്റില്‍ സ്‌നേക്) കൂടി അടിപിടി കൂടുന്നത്. 

വാലുകൊണ്ട് കിലുകില ശബ്ദം പുറപ്പെടുവിക്കുന്ന ഒരുതരം വിഷപാമ്പാണ് റാറ്റില്‍ സ്‌നേക്ക്. അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ഈ പാമ്പിന് കൊടിയ വിഷമാണെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

കാറിനുള്ളില്‍ നിന്നും ലോറ എടുത്ത ഈ വീഡിയോയ്ക്ക് 42 സെക്കന്റ് മാത്രം ദൈര്‍ഘ്യമാണുള്ളത്. പക്ഷേ ചുരുങ്ങിയ സമയം കൊണ്ട് ഇത് 900,000 പേരാണ് കണ്ടത്. ലോറ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിഡിയോ പുറത്തു വിട്ടത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാട്ടുപൂച്ചയും പാമ്പും തമ്മില്‍ അടിയാണ്. പെട്ടെന്ന് തന്നെ പാമ്പ് പൂച്ചയുടെ ചുണ്ടില്‍ കടിക്കുകയും ചെയ്തു. പിന്നീട് കുറച്ച് നേരം ചുറ്റം നോക്കി നിന്ന് കാട്ടുപൂച്ച പാമ്പിനേയും കടിച്ച് പിടിച്ചുകൊണ്ട് വഴിയില്‍ നിന്നും കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com