സ്‌പേസില്‍ ഒരു വെക്കേഷന്‍ സ്വപ്‌നം കാണുന്നുണ്ടോ? എന്നാല്‍ ഇനി അധികം കാത്തിരിക്കേണ്ട! 

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ അവധിദിനങ്ങള്‍ സ്‌പേസിലും ആഘോഷിക്കാമെന്നാണ് സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പ് ഓറിയോണ്‍ സ്പാന്‍ നല്‍കുന്ന ഉറപ്പ്
സ്‌പേസില്‍ ഒരു വെക്കേഷന്‍ സ്വപ്‌നം കാണുന്നുണ്ടോ? എന്നാല്‍ ഇനി അധികം കാത്തിരിക്കേണ്ട! 

ലരുടെയും ഇഷ്ടവിനോദം ചോദിച്ചാല്‍ അധികവും കേള്‍ക്കുന്നത് യാത്രകള്‍ എന്നാണ്. പുതിയ സ്ഥലങ്ങളും അവിടുത്തെ സംസ്‌കാരവും ഭക്ഷണവുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം ആഗ്രഹങ്ങളെ കീഴടക്കാന്‍ സ്വപ്‌നം കാണുന്നവരുടെ ലിസ്റ്റിലേക്ക് ഇതാ ഇതുവരെ പ്രതീക്ഷിക്കാത്ത ഒന്നുകൂടെ ചേര്‍ക്കാന്‍ സമയമായി. അത് ഭൂമിക്കകത്തല്ല എന്നതാണ് നിങ്ങളെ ഏറ്റവുമധികം വിസ്മയിപ്പിക്കുക. 

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ അവധിദിനങ്ങള്‍ സ്‌പേസിലും ആഘോഷിക്കാമെന്നാണ് സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പ് ഓറിയോണ്‍ സ്പാന്‍ നല്‍കുന്ന ഉറപ്പ്. 2022ഓടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഒരു ആഢംബര ഹോട്ടല്‍ ആരംഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 

അറോറ സ്‌റ്റേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിലെ താമസം മാത്രമായിരിക്കും കുറച്ച് കടുപ്പമായി തോന്നുക. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച ഏകദേശ രൂപം നല്‍കും. 2017വരെയുള്ള റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് ലോകത്തിലേ ഏറ്റവും വിലയേറിയ ഹോട്ടല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയിലുള്ള ഹോട്ടല്‍ പ്രസിഡന്റ് വില്‍സണ്‍ ആണ്. ഈ ഹോട്ടലില്‍ ഒരു ദിവസത്തെ താമസത്തിന് വേണ്ടിവരുക 80,000ഡോളറാണ് അതായത് ഏകദേശം 52ലക്ഷം രൂപ. ഭുമിയിലുള്ള ഒരു ഹോട്ടലില്‍ ചെലവ് ഇത്രയുമാകുമ്പോള്‍ ഭൂമിയില്‍ നിന്ന് 200മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലില്‍ എത്രയായിരിക്കും. 12ദിവസത്തെ താമസത്തിന് അറോറ സ്‌റ്റേഷനില്‍ ഒരാള്‍ക്ക് 9.5മില്ല്യണ്‍ ഡോളറാണ് ചെലവ് അതായത് ഏകദേശം 61.6കോടി രൂപ. 

സ്‌പേസ് ടൂറിസ്റ്റുകള്‍ക്ക് അറോറയും സൂര്യോദയവും അസ്തമയവുമെല്ലാം എല്ലാ ദിവസവും 12 പ്രാവശ്യം ആസ്വദിക്കാന്‍ കഴിയുമെങ്കിലും ഏറ്റവും രസകരമായ അനുഭവം സ്‌പേസിലെ ഇരുട്ടില്‍ ഇരുന്നുകൊണ്ട് നീല പുതച്ചുകിടക്കുന്ന ഭൂമി മുഴുവനായി ആസ്വദിക്കാന്‍ ലഭിക്കുന്ന അവസരമാണെന്ന് ഒറിയോണ്‍ സ്പാന്‍ സിഇഒ ഫ്രാങ്ക് ബണ്‍ഗര്‍ പറയുന്നു. 

ഒരേ സമയം നാല് അതിഥികള്‍ക്കാണ് ഇവിടെ താമസിക്കാന്‍ കഴിയുക. ഇവര്‍ക്കൊപ്പം രണ്ട് ഓറിയോണ്‍ ടീം അംഗങ്ങളും ഉണ്ടാകും. 2019ഓടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. 2021അവസാനത്തോടെ ഹോട്ടല്‍ ലോഞ്ച് ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com