അറിവില്‍ കൂടുതല്‍ വിവരമുണ്ടെന്ന് ധരിക്കുന്നവരാണോ നിങ്ങള്‍?  

ആളുകള്‍ തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അറിയാവുന്നതില്‍ അധികം കാര്യങ്ങള്‍ അറിയാമെന്ന് ധരിക്കുന്നവരാണെന്ന് പുതിയ പഠനത്തില്‍ പറയുന്നു.
അറിവില്‍ കൂടുതല്‍ വിവരമുണ്ടെന്ന് ധരിക്കുന്നവരാണോ നിങ്ങള്‍?  

ആളുകള്‍ തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അറിയാവുന്നതില്‍ അധികം കാര്യങ്ങള്‍ അറിയാമെന്ന് ധരിക്കുന്നവരാണെന്ന് പുതിയ പഠനത്തില്‍ പറയുന്നു. എക്‌സ്പരിമെന്റല്‍ സോഷ്യല്‍ സൈകോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് മറ്റുള്ളവരുടെ ആശയങ്ങള്‍ക്കും മുകളിലാണ് സ്വന്തം ആശയങ്ങള്‍ എന്ന് കരുതുന്നവരെ കുറിച്ചുള്ള ഈ യാഥാര്‍ത്ഥ്യം വിശദീകരിച്ചിട്ടുള്ളത്. 

നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ ചിലര്‍ കൂടുതല്‍ എളിമപ്പെട്ട് അവരുടെ ഉള്ള അറിവിനെ കുറച്ച് കാണുന്നതിനെകുറിച്ചും പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ രണ്ട് വിഭാഗത്തിലേയും ആളുകള്‍ക്ക് വിവിധ വിഷയങ്ങളെകുറിച്ചുള്ള വാര്‍ത്താ ലേഖനങ്ങള്‍ നല്‍കികൊണ്ടായിരുന്നു പഠനത്തിന്റെ ഒരു ഭാഗം. ഇങ്ങനെ ചെയ്തപ്പോള്‍ കൂടുതല്‍ വിവരമുണ്ടെന്ന് കരുതുന്നവരില്‍ ഭൂരിഭാഗം ആളുകളും വായിക്കാന്‍ തിരഞ്ഞെടുത്തത് അവരുടെ നിലപാടുകളെ ശരിവയ്ക്കുന്ന ലേഖനങ്ങളാണെന്ന് ജേര്‍ണലില്‍ പറയുന്നു. 

ഇത്തരത്തിലുള്ള ആളുകള്‍ അവര്‍ക്കിഷ്ടപ്പെട്ട വിഷയങ്ങളുടെ ഇരുവശങ്ങളും മനസിലാക്കിയശേഷം സ്വയം ആലോചിച്ചാണ് അവരുടെ നിലപാടുകളിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ വിവരമുള്ളവരാണെന്ന് സമര്‍ത്ഥിക്കാമായിരുന്നെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മൈക്കിള്‍ ഹോള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ തങ്ങളുടെ ആദര്‍ശങ്ങളെ ഊട്ടിയുറപ്പിക്കുന്ന വിഷയങ്ങള്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇത് അവരെ യഥാര്‍ത്ഥത്തില്‍ ഉള്ള പല കാര്യങ്ങളെ കുറിച്ചും അജ്ഞരാക്കുകയാണ് ചെയ്യുന്നതെന്നും പഠനത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com