പുതിയ ലോകാവസാന തിയതി എത്തിക്കഴിഞ്ഞു; ഇനി പത്തുദിനങ്ങള്‍ ശേഷിക്കുന്ന ആ ദിവസത്തിന്റെ പ്രത്യേകത എന്ത്? 

ആ രാത്രിയില്‍ അജ്ഞാത ഗ്രഹമായ നിബിരു ആകാശത്ത് പ്രത്യക്ഷപ്പെടുമത്രേ. ഇതോടെ മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമാകും. ആന്റികൈസ്റ്റുകള്‍ ഉണരും
പുതിയ ലോകാവസാന തിയതി എത്തിക്കഴിഞ്ഞു; ഇനി പത്തുദിനങ്ങള്‍ ശേഷിക്കുന്ന ആ ദിവസത്തിന്റെ പ്രത്യേകത എന്ത്? 

ലോകാവസാനത്തിന്റെ പുതിയ തിയതി അറിയണോ? ഏപ്രില്‍ 23, അതെ ഇനി പത്ത് ദിനങ്ങള്‍ ശേഷിക്കുന്ന ആ ദിവസം വന്നെത്തുമ്പോള്‍ ലോകം  അവസാന ദിനത്തിലേക്ക് കടന്നിരിക്കുമെന്നാണ് പുതിയ അവകാശവാദം. ഏപ്രില്‍ 23ന് സുര്യനും ചന്ദ്രനും വ്യാഴവും കന്നിരാശിയില്‍ (കോണ്‍സുലോഷന്‍ വെര്‍ഗോ)യില്‍ ഒരേ നിരയില്‍ എത്തുമ്പോള്‍ ബൈബിളില്‍ പ്രതിപാദിച്ചിട്ടുള്ള അന്ത്യകാലത്തിന്റെ വരവാകുമെന്നാണ് പുതിയ വാദം. 

ആ രാത്രിയില്‍ അജ്ഞാത ഗ്രഹമായ നിബിരു ആകാശത്ത് പ്രത്യക്ഷപ്പെടുമത്രേ. ഇതോടെ മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമാകും. ആന്റികൈസ്റ്റുകള്‍ ഉണരും. പിന്നീട് ഏഴ് വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പീഡകള്‍ക്ക് ആരംഭമാകും. സിദ്ധാന്തവാദികളുടെ  വാദങ്ങള്‍ ഇങ്ങനെ നീളുന്നു. 

ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവചനങ്ങളാണ് സാധാരണ ലോകാവസാന വാര്‍ത്തകളെ സാധൂകരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. ഇക്കുറിയും ഈ പതിവ് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള വാക്യങ്ങളാണ് ഏപ്രില്‍ 23നെ ലോകാവസാന ദിനമാക്കിയിരിക്കുന്നത്. 

'പിന്നെ സ്വര്‍ഗത്തില്‍ വലിയൊരു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്ത്രീ; അവളുടെ കാല്‍ക്കീഴില്‍ ചന്ദ്രന്‍; തലയില്‍ 12 നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു; പ്രസവവേദന സഹിക്കാനാകാതെ അവള്‍ നിലവിളിച്ചു.', ബൈബിളിലെ ഈ വാക്യങ്ങളാണ് ലോകാവസാനത്തെ സാധൂകരിക്കാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 

ഇതിനുമുന്‍പും നിരവധി ലോകാവസാന പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ള ഡേവിഡ് മീഡും ഈ പുതിയ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇതിനു മുമ്പു പറഞ്ഞവപോലെയല്ല ഇക്കുറി ഇത് സത്യമാകുമെന്നും പറഞ്ഞ വാക്കുകള്‍ അച്ചട്ടായി ഭവിക്കുമെന്നുമാണ് ഡേവിഡ് പറയുന്നത്. 

എന്നാല്‍ നിബുര ഗ്രഹത്തെപറ്റിയുള്ള വാദങ്ങള്‍ തള്ളികളയുന്ന പതിവ് തന്നെയാണ് ശാസ്ത്രലോകം ഇത്തവണയും സ്വീകരിച്ചിട്ടുള്ളത്. അജ്ഞാതഗ്രഹമെന്ന് വാദിക്കുന്ന നിബുര എന്ന ഗ്രഹത്തെകുറിച്ച് ഒരു അറിവും ഇല്ലെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതികരണം. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ കേട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് അവര്‍ പറയുന്നു. നിബുര എന്നത് ഇല്ലാത്ത ഒരു ഗ്രഹവും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് കെട്ടുകഥകളാണെന്നും നാസ വിശദീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ന്യൂമറോളജിസ്റ്റുകള്‍ ലോകാവസാന തിയതിക്ക് പല തവണ മാറ്റം വരുത്തിയത് ഇവരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ശാസ്ത്രലോകത്തെ സഹായിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com